- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള കോൺഗ്രസ് നേതാവ് സ്കറിയ തോമസ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച്; കോവിഡാനന്തര ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ കഴിയവേ ഫംഗൽ ന്യൂമോണിയ ബാധിച്ചത് ഗുരുതരമാക്കി; രണ്ട് തവണ കോട്ടയം എംപിയായ വ്യക്തിത്വം
കൊച്ചി: കേരള കോൺഗ്രസ് നേതാവും മുൻ എംപിയുമായ സ്കറിയ തോമസ് (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ കഴിയുകയായിരുന്നു. ഫംഗൽ ന്യുമോണിയ ബാധിച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. 1977ലും 80-ലും കോട്ടയത്ത് എംപിയായിരുന്നു. 84-ലെ മൽസരത്തിൽ സിപിഎമ്മിലെ കെ.സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു.
രണ്ടു തവണ ലോക്സഭയിൽ കോട്ടയത്തെ പ്രതിനിധീകരിച്ച സ്കറിയ തോമസ് അവിഭക്ത കേരള കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചിട്ടുണ്ട്. നിലവിൽ സ്വന്തംപേരിലുള്ള കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാനാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോതമംഗലം, കടുത്തുരുത്തി എന്നിവിടങ്ങളിൽ മത്സരിച്ചിട്ടുണ്ട്. കെ.എം. മാണിക്കൊപ്പവും പി.ജെ.ജോസഫിനൊപ്പവും പി.സി തോമസിനൊപ്പവും കേരളാ കോൺഗ്രസുകളിൽ പ്രവർത്തിച്ചു. 2015-ൽ പിളർപ്പിന് ശേഷം പി.സി.തോമസ് ബന്ധം ഉപേക്ഷിച്ച് സ്വന്തം പാർട്ടിയുണ്ടാക്കി.
കേരളാ സ്റ്റേറ്റ് എന്റർപ്രൈസസ് ചെയർമാൻ ആണ്. ക്നാനായ സഭ അസോസിയേഷൻ ട്രസ്റ്റി ആണ്. കോതമംഗലം, കടുത്തുരുത്തി നിയോജക മണ്ഡലങ്ങളിൽനിന്ന് നിയമസഭയിലേക്കും മൽസരിച്ചിട്ടുണ്ട്. കെ.എം.മാണി, പി.ജെ.ജോസഫ്, പി.സി.തോമസ് എന്നിവർക്കൊപ്പം കേരള കോൺഗ്രസിൽ പ്രവർത്തിച്ചു. 2015ലെ പിളർപ്പിനുശേഷം പി.സി.തോമസ് ബന്ധം ഉപേക്ഷിച്ച് സ്വന്തം പാർട്ടിയുണ്ടാക്കി.
ട്രാവൻകൂർ ഷുഗേഴ്സ് ചെയർമാൻ,കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് എന്റർ പ്രൈസസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ക്നാനായ സഭാ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.കോട്ടയം കളത്തിൽ കെ.ടി. സ്കറിയായുടെയും അച്ചാമ്മയുടെയും മകനാണ്. ഭാര്യ: ലളിത, മക്കൾ:നിർമല,അനിത,സക്കറിയ, ലത.
കേരള കോൺഗ്രസ് നേതാവ് സ്കറിയാ തോമസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. രണ്ടുതവണ ലോകസഭാംഗമെന്ന നിലയിൽ പാർലമെന്റിൽ കേരളത്തിന്റെ ശബ്ദം ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ