ദോഹ: ഖത്തറിലെ ജനങ്ങളെ ഭീതിയിലാഴ്‌ത്തിക്കൊണ്ട് രാജ്യത്ത് വീണ്ടും കൊറോണ വൈറസ് ബാധ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് 72കാരനായ സ്വദേശിക്ക് കൊറോണ വൈറസ് ബാധ സ്ഥിതികരിച്ചതിന് പിന്നാലെ മറ്റൊരു രോഗിക്ക് കൂടി രോഗബാധയുള്ളതായി ഉന്നത ആരോഗ്യസമിതി(എസ്.സി.എച്ച്) വ്യക്തമാക്കി.

43കാരനായ ഖത്തരിക്കാണ് മിഡിലീസറ്റ് റെസ്പിറേറ്ററി സിൻഡ്രം എന്ന പേരിൽ അറിയപ്പെടുന്ന കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. ഒരാഴ്ചയായി വിട്ടുമാറാത്ത പനിയുമായാണ് ഇയാൾ ഹമദ് ആശുപത്രിയിലെത്തിയത്.ഹമദ് എമർജൻസിയിൽ പ്രവേശിപ്പിച്ച രോഗിയെ പരിശോധിച്ചതിൽ നിന്നും ന്യൂമോണിയ പിടിപ്പെട്ടതായി ഡോക്ടർമാർ സംശയിച്ചു. ഹമദ് ലബോറട്ടറിയിലെ പരിശോധനാ ഫലത്തിൽ നിന്നുമാണ് ഇയാൾക്ക് കൊറോണ വൈറസ് ബാധിച്ചതായി കണെ്ടത്തിയത്. ഉടനെ തന്നെ സാം

ക്രമിക പ്രതിരോധ വിഭാഗം വേണ്ട മുൻകരുതലുകൾ സ്വീകരിക്കുകയായിരുന്നു. രോഗിയുമായി ബന്ധപ്പെട്ടവരെയെല്ലാം പരിശോധനക്ക് വിധേയമാക്കുകയും വൈറസ് ബാധയില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.