- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇനി ആരോഗ്യ ഇൻഷ്വറൻസിന്റെ പേരിലുള്ള തട്ടിപ്പുകൾ നടക്കില്ല; ഖത്തറിൽ ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ബയോമെട്രിക് ഐ.ഡി കാർഡ് ലഭ്യമാക്കാൻ നീക്കം; നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കനത്ത നടപടി
ദോഹ: ആരോഗ്യ ഇൻഷ്വറൻസിന്റെ പേരിൽ ഇനി തട്ടിപ്പു നടത്താമെന്ന് ആരും കരുതേണ്ട. ഇൻഷുറൻസ് ദുരുപയോഗം മൂലം ലഭിച്ചിട്ടുള്ള നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ് ദുരുപയോഗം പരമാവധി തടയുകയെന്ന ലക്ഷ്യത്തോടെ സേഹ ആരോഗ്യ ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ബയോമെട്രിക് ഐ.ഡി കാർഡുകൾ ലഭ്യമാക്കാൻ നാഷണൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനി ആലോചിക്കുന്നതായി പ്രൊവൈഡർ റിലേഷ
ദോഹ: ആരോഗ്യ ഇൻഷ്വറൻസിന്റെ പേരിൽ ഇനി തട്ടിപ്പു നടത്താമെന്ന് ആരും കരുതേണ്ട. ഇൻഷുറൻസ് ദുരുപയോഗം മൂലം ലഭിച്ചിട്ടുള്ള നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ് ദുരുപയോഗം പരമാവധി തടയുകയെന്ന ലക്ഷ്യത്തോടെ സേഹ ആരോഗ്യ ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ബയോമെട്രിക് ഐ.ഡി കാർഡുകൾ ലഭ്യമാക്കാൻ നാഷണൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനി ആലോചിക്കുന്നതായി പ്രൊവൈഡർ റിലേഷൻസ് ഓഫിസർ അബ്ദുൽ അസീസ് മുഹമ്മദ് അറിയിച്ചു.
പദ്ധതിയുടെ ദുരുപയോഗം പരമാവധി തടയുകയെന്ന ലക്ഷ്യത്തോടെയാണ് ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം ഉപയോഗപ്പെടുത്താൻ ഇൻഷുറൻസ് കമ്പനി ഒരുങ്ങുന്നത്. എൻക്രിപ്റ്റഡ് ഫയലുകൾ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ പരമാവധി ഓൺലൈൻ വഴിയാക്കാനും പദ്ധതിയുണ്ട്.
ഇൻഷുറൻസ് സേവനം ലഭ്യമാക്കുന്നവർ ഇത് ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള വിവിധ പദ്ധതികൾ തയാറായികൊണ്ടിരിക്കുകയാണെന്ന് മുഹമ്മദ് കൂട്ടിച്ചേർത്തു. നിയമലംഘനം നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളെടുക്കും.
പദ്ധതി ദുരുപയോഗം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഒരു മാസത്തെ വിലക്കേർപ്പെടുത്തുകയോ ലൈസൻസ് എന്നന്നേക്കുമായി റദ്ദ് ചെയ്യുകയോ ചെയ്‌തേക്കാം. ഉന്നത ആരോഗ്യ സമിതിയുടെ അന്തിമ തീരുമാനമാകും വരെ ഇത്തരക്കാർക്കുള്ള പണം തടഞ്ഞു വെക്കും.