- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നമുക്കുയരാം' സ്കോളർഷിപ്പ് പദ്ധതി: സീസൺ മൂന്നിന് തുടക്കമായി
എൻട്രൻസ് പരിശീലന മേഖലയിലെ പ്രമുഖ സ്ഥാപനമായ റിജു ആൻഡ് പി എസ് കെ ക്ലാസ്സസിന്റെ ആഭിമുഖ്യത്തിൽ 2018ൽ ആരംഭിച്ച 'നമുക്കുയരാം' ഹയർ സെക്കണ്ടറി സ്കോളർഷിപ്പ് പദ്ധതിയുടെ സീസൺ മൂന്നിന് തുടക്കമായി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കോലഴി കാമ്പസിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ. രാജൻ 'നമുക്കുയരാം' ഹയർ സെക്കണ്ടറി സ്കോളർഷിപ്പ് പദ്ധതി സീസൺ മൂന്നിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ജി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു. റിജു ആൻഡ് പി എസ് കെ ക്ലാസ്സസ് ഡയറക്ടർമാരായ അനിൽകുമാർ വി., റിജു ശങ്കർ, പി. സുരേഷ്കുമാർ, കരിയർ കൺസൾട്ടന്റ്റ് ഡോ. ബോബി ജോസ് വടക്കേടത്ത്, പി. ആർ. ഒ. നാരായണൻ പുറക്കാട്ട് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സിലബസിൽ പഠിച്ച് ഈ വർഷം പത്താം ക്ലാസ്സിൽ മികച്ച വിജയം നേടി സർക്കാർ / എയിഡഡ് സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് ശ്രമിക്കുന്ന സംസ്ഥാനത്തെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഓൺലൈൻ സ്ക്രീനിങ് ടെസ്റ്റിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 40 കുട്ടികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും പഠന സാമഗ്രികൾ, ഓൺലൈൻ കോച്ചിങ്, ഫീസ്, ടാബ്, ഓൺലൈൻ ട്യൂഷൻ, യൂണിഫോം തുടങ്ങിയവ നൽകി അവരെ ഉപരിപഠനത്തിന് പ്രാപ്തരാക്കുന്നതാണ് നമുക്കുയരാം സ്കോളർഷിപ്പ് പദ്ധതി. കൊവിഡ സാഹചര്യം മൂലം തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് അവരവരുടെ വീടുകളിൽ താമസിച്ച് പഠിക്കാം.
യോഗ്യരായ കുട്ടികൾക്ക് റിജു ആൻഡ് പി എസ് കെ ക്ലാസ്സസിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാം. ഓഗസ്റ്റ് 15 നു നടത്തിയ സ്ക്രീനിങ് ടെസ്റ്റിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്ക് ഓൺലൈൻ സ്ക്രീനിങ് ടെസ്റ്റ് ഒരു തവണ കൂടി നടത്തുന്നു. 2020 ഓഗസ്റ്റ് 28 ഉച്ചക്ക് ഒരു മണി വരെ അപേക്ഷ സ്വീകരിക്കുന്നു. 28ന് വൈകീട്ട് നാലിന് ഓൺലൈൻ സ്ക്രീനിങ് ടെസ്റ്റ് നടക്കും. കൂടുതൽ വിവരങ്ങൾക്ക് http://rijuandpskclasses.com/registration ഹെൽപ്പ് ലൈൻ: 9446323692