അബുദാബി: യുഎഇയിൽ കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരുടെ മക്കൾക്ക് സ്‌കോളർഷിപ്പ് നൽകുന്നു. ബിരുദം വരെയുള്ള പഠനത്തിനാണ് സ്‌കോളർഷിപ്പ് നൽകുക.

ഹയ്യക്കും (സ്വാഗതം) എന്ന പേരിൽ ആവിഷ്‌കരിച്ചിരിക്കുന്ന ഈ പദ്ധതിയുടെ ആനുകൂല്യം സ്വദേശികൾക്കും വിദേശികൾക്കും ലഭിക്കും. സ്‌കോളർഷിപ്പ് ലഭിക്കുവാനായി ഈ മാസം 30നകം അപേക്ഷ സമർപ്പിക്കണം. ഡോക്ടർ, നഴ്‌സ് മുതൽ ആശുപത്രി ക്ലീനർമാർക്കുവരെ അപേക്ഷിക്കാം.

ഇതിനോടകം 1850 അപേക്ഷകൾ ലഭിച്ചതായും അധികൃതർ അറിയിച്ചു. സർക്കാർ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്കാണ് സ്‌കോളർഷിപ് ലഭിക്കുക എന്നതിനാൽ വിദേശികളുടെ മക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുക പ്രയാസമാകും.