- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ കുരുന്നുകൾ ഇനി ലോകത്തിന്റെ സുഖമറിയില്ല; കൂട്ടക്കുരുതി നടത്തിയ പയ്യൻ വലത് വംശീയ പാർട്ടി അംഗമായിരുന്നുവോ? ആ കൊടും ക്രൂരനെ തിരിച്ചറിയാൻ ട്രംപിന്റെ പൊലീസിന് എങ്ങനെ ഇതുവരെ കഴിയാതെ പോയി?
ലോകത്തെ നടുക്കിയ അമേരിക്കൻ സ്‌കൂൾ വെടിവെപ്പിൽ കൊല്ലപ്പെട്ട 14 കുട്ടികളെയും തിരിച്ചറിഞ്ഞു. 19-കാരനായ നിക്കോളാസ് ക്രൂസ് എന്ന വിദ്യാർത്ഥിയുടെ ക്രൂരതയിൽ കൊല്ലപ്പെട്ട സ്‌കൂളധികൃതരുടെ പേരുവിവരങ്ങളും പുറത്തുവന്നു. വെടിവെപ്പ് നടത്തിയ പയ്യൻ വലതുവംശീയ പാർട്ടി അംഗമാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. 2017-ൽ ഇയാൾ പുറത്തുവിട്ട വീഡിയോയിയിൽ താൻ ഒരു പ്രൊഫഷണൽ സ്്കൂൾ ഷൂട്ടറാകാൻ പോവുകയാണെന്ന പരാമർശമുള്ളതായും പൊലീസ് കണ്ടെത്തി. ജെയ്മി ഗുട്ടൻ ബർഗ്, നിക്കോളാസ് ഡ്വോറെറ്റ്, മാർട്ടിൻ ്ഡ്യൂക്ക്, മെഡോ പോളോക്, കാര ലോഗ്രൻ, അലെയ്‌ന പെറ്റി, ജോക്വിൻ ഒലിവർ, ലൂക്ക് ഹോയർ, അലീസ അൽഹാഡെഫ്, ഗീന മൊൺടാൽറ്റോ, കാർമൻ ഷെൻട്രൂപ്പ്, പീറ്റർ വാങ്, അലക്‌സ് ഷാച്റ്റർ, ഹെലീന റാംസി, എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. നിക്കോളാസ് ക്രൂസിനെ തടയാനുള്ള ശ്രമത്തിനിടെ വെടിയേറ്റ അത്‌ലറ്റിക്‌സ് കോച്ച് ആരോൺ ഫെയ്‌സ്, ജ്യോഗ്രഫി ടീച്ചർ സ്‌കോട്ട് ബെയ്ഗൽ, അത്‌ലറ്റിക് ഡയറക്ടർ ക്രിസ് ഹിക്‌സോൺ എന്നിവരും കൊല്ലപ്പെട്ടു. ഫ്‌ളോറിഡയിലെ പാർക്ക്‌ലൻഡിലുള്ള മർജോറി സ്റ്റോൺമ
ലോകത്തെ നടുക്കിയ അമേരിക്കൻ സ്‌കൂൾ വെടിവെപ്പിൽ കൊല്ലപ്പെട്ട 14 കുട്ടികളെയും തിരിച്ചറിഞ്ഞു. 19-കാരനായ നിക്കോളാസ് ക്രൂസ് എന്ന വിദ്യാർത്ഥിയുടെ ക്രൂരതയിൽ കൊല്ലപ്പെട്ട സ്‌കൂളധികൃതരുടെ പേരുവിവരങ്ങളും പുറത്തുവന്നു. വെടിവെപ്പ് നടത്തിയ പയ്യൻ വലതുവംശീയ പാർട്ടി അംഗമാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. 2017-ൽ ഇയാൾ പുറത്തുവിട്ട വീഡിയോയിയിൽ താൻ ഒരു പ്രൊഫഷണൽ സ്്കൂൾ ഷൂട്ടറാകാൻ പോവുകയാണെന്ന പരാമർശമുള്ളതായും പൊലീസ് കണ്ടെത്തി.
ജെയ്മി ഗുട്ടൻ ബർഗ്, നിക്കോളാസ് ഡ്വോറെറ്റ്, മാർട്ടിൻ ്ഡ്യൂക്ക്, മെഡോ പോളോക്, കാര ലോഗ്രൻ, അലെയ്‌ന പെറ്റി, ജോക്വിൻ ഒലിവർ, ലൂക്ക് ഹോയർ, അലീസ അൽഹാഡെഫ്, ഗീന മൊൺടാൽറ്റോ, കാർമൻ ഷെൻട്രൂപ്പ്, പീറ്റർ വാങ്, അലക്‌സ് ഷാച്റ്റർ, ഹെലീന റാംസി, എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. നിക്കോളാസ് ക്രൂസിനെ തടയാനുള്ള ശ്രമത്തിനിടെ വെടിയേറ്റ അത്‌ലറ്റിക്‌സ് കോച്ച് ആരോൺ ഫെയ്‌സ്, ജ്യോഗ്രഫി ടീച്ചർ സ്‌കോട്ട് ബെയ്ഗൽ, അത്‌ലറ്റിക് ഡയറക്ടർ ക്രിസ് ഹിക്‌സോൺ എന്നിവരും കൊല്ലപ്പെട്ടു.
ഫ്‌ളോറിഡയിലെ പാർക്ക്‌ലൻഡിലുള്ള മർജോറി സ്‌റ്റോൺമാൻ ഡഗ്ലസ് ഹൈ സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. മയാമി ഹെറാൾഡ് പത്രമാണ് കുട്ടികളുടെയും അദ്ധ്യാപകരുടെയും പേര് വിവരങ്ങൾ പുറത്തുവിട്ടത്. പൊലീസ് ഇവരുടെ പേരുവിവരങ്ങൾ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. ചില കുട്ടികളുടെ മരണം അവരുടെ ബന്ധുക്കൾ സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായ നിക്കോളാസ് ക്രൂസിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി. 17 കൊലക്കുറ്റങ്ങളാണ് ഇയാളുടെ പേരിൽ ചുമത്തിയിട്ടുള്ളത്.
ഇത്തരമൊരു കൊടുംക്രൂരത നിക്കോളാസ് ക്രൂസ് നടത്തുമെന്ന് നേരത്തെ സൂചനകളുണ്ടായിട്ടും അധികൃതർ വകവെക്കാതിരുന്നതാണ് 17 പേരുടെ മരണത്തിനിടയാക്കിയതെന്ന് വിമർശനവും ഉയർന്നിട്ടുണ്ട്. മുൻ കാമുകിയുടെ പേരിൽ തല്ലുകൂടിയതിന് കഴിഞ്ഞവർഷം സ്‌കൂളിൽനിന്ന് പുറത്താക്കപ്പെട്ട നിക്കോളാസ്, ബുധനാഴ്ച ഒരു ഗ്യാസ് മാസ്‌ക് അണിഞ്ഞെത്തിയാണ് കൂട്ടവെടിവെപ്പ് നടത്തിയത്. നിയമപ്രകാരം വാങ്ങാവുന്ന എആർ-15 തോക്കുപയോഗിച്ചാണ് ഇയാൾ വെടിവെച്ചതെന്നും പൊലീസ് പറഞ്ഞു.
ഇതത്തരമൊരു കൂട്ടക്കുരുതി നിക്കോളാസ് നടത്തുമെന്നതിന്റെ 15 സൂചനകളെന്നും നേരത്തേ ലഭിച്ചിരുന്നുവെന്നാണ് സൂചന. എന്നാൽ, അധികൃതർ ഇതൊന്നും കണക്കിലെടുത്തില്ല. വലതുപക്ഷ ദേശീയവാദി പാർട്ടിയിലംഗമായ നിക്കോളാസ് ഏറെക്കുറെ അനാഥനായാണ് വളർന്നത്. തന്നെ ദത്തെടുത്ത അമ്മ അടുത്ത സമയത്ത് മരിച്ചതോടെ ഇയാൾ പൂർണമായും അനാഥാവസ്ഥയിലായി. പലതരത്തിലുള്ള സ്വഭാവവൈകല്യവും ഇയാൾ കാഴ്ചവെച്ചിരുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വലന്റൈൻ ദിനത്തിൽ കൂട്ടക്കുരുതി നടത്തിയ നിക്കോളാസ് റിപ്പബ്ലിക് ഓഫ് ഫ്‌ളോറിഡ എന്ന വലത് തീവ്രവാദി സംഘടനയിൽ അംഗമാണെന്നാണ് റിപ്പോർട്ടുകൾ. സംഘടനയുടെ വക്താവ് ജോർദാൻ ജെർബും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്‌ളോറിഡയെ വെള്ളക്കാർ മാത്രമുള്ള സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണിത്. എന്നാൽ, സ്‌കൂളിലെ വെടിവെപ്പുമായി സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് ജെറെബ് വ്യക്തമാക്കി.