ല്ലുപാലത്തിനും സമീപമുള്ള മുല്ലയ്ക്കൽ സി എം എസ് എൽപി സ്‌കൂളിന്റെ മുൻ വശത്തുള്ള മതിൽ വിവിധ ചിത്രങ്ങളാൽ ആകർഷണമാകുന്നു. പൊതു വിദ്യാലയങ്ങളിലേക്ക് സമൂഹത്തെ ആകർഷിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളാണ് എറണാകുളം സൗത്ത് ഇമേജ് ക്രിയേറ്റീവ് എഡ്യുക്കേഷൻ ഡിസൈനിങ് വിദ്യാർത്ഥികൾ വരയ്ക്കുന്നത്.

200വർഷം പൂർത്തിയാകുന്ന സിഎംഎസ് സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി നൗഫൽ പൈങ്ങാമഠം ആണ് ഇതിനു നേതൃത്വം നൽകുന്നത്. മുൻസിപ്പൽ ചെയർമാൻ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യുകയും വാർഡ് കൗൺസിലർ എ എസ് കവിത സ്‌കൂളിലെ അദ്ധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ ഇവർ സന്നിഹിതരാവുകയും ചെയ്തു.