- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകോത്തര വിദ്യാഭ്യാസ നിലവാരം ഉറപ്പുവരുത്താൻ സാധിച്ചില്ല; യുഎഇയിൽ 24 സ്വകാര്യ സ്‌കൂളുകൾക്ക് വിലക്ക്
അബുദാബി: മികച്ച വിദ്യാഭ്യാസ നിലവാരം ഉറപ്പുവരുത്താൻ സാധിക്കാത്ത 24 സ്വകാര്യ സ്‌കൂളുകൾക്ക് വിലക്കേർപ്പെടുത്തി. പുതിയ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനാണ് അബുദാബി എഡ്യുക്കേഷൻ കൗൺസിൽ (അഡെക്) വിലക്കേർപ്പെടുത്തിയത്. ഈ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉറപ്പുവരുത്തതിനായി മൂന്ന് പരിശോധനകളാണ് അഡെക് നടത്തിയത്. ഈ മൂന്നിലും പരാജയപ്പെട്ടവർക്കാണ് വിലക്ക്. യുഎഇയിൽ ആദ്യമായാണ് ഇത്തരത്തിലൊരു വിലക്ക് ഏർപ്പെടുത്തുന്നത്. നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഈ സ്‌കൂളുകൾക്ക് സമയം അനുവദിച്ചിരുന്നു. എന്നിട്ടും നിലവാരം മെച്ചപ്പെടുത്താൻ സാധിക്കാത്ത സ്‌കൂളുകൾക്കാണ് വിലക്കേർപ്പെടുത്തിയത്. ചില സ്‌കൂളുകൾക്ക് നേരത്തെ തന്നെ രണ്ട് മുന്നറിയിപ്പ് കത്തുകൾ നൽകുകയും പുതിയ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. അൽ ഐൻ അൽ ഖലീജ്, അൽ അവാലി അൽ ഐൻ, അൽ ഇത്തിഹാദ്, അൽ ഇമാൻ, അൽഐൻ ഇറാനിയൻ, അൽ മാലി ഇന്റർനാഷനൽ, ഏഷ്യൻ ഇന്റർനാഷനൽ (റുവൈസ്), ബറായിം അൽഐൻ, ദാറുൽ ഉലൂം അൽഐൻ, എമിറേറ്റ്‌സ് ഫ്യൂച്ചർ ഇന്റർനാഷനൽ അക്കാദമി,
അബുദാബി: മികച്ച വിദ്യാഭ്യാസ നിലവാരം ഉറപ്പുവരുത്താൻ സാധിക്കാത്ത 24 സ്വകാര്യ സ്‌കൂളുകൾക്ക് വിലക്കേർപ്പെടുത്തി. പുതിയ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനാണ് അബുദാബി എഡ്യുക്കേഷൻ കൗൺസിൽ (അഡെക്) വിലക്കേർപ്പെടുത്തിയത്. ഈ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉറപ്പുവരുത്തതിനായി മൂന്ന് പരിശോധനകളാണ് അഡെക് നടത്തിയത്. ഈ മൂന്നിലും പരാജയപ്പെട്ടവർക്കാണ് വിലക്ക്.
യുഎഇയിൽ ആദ്യമായാണ് ഇത്തരത്തിലൊരു വിലക്ക് ഏർപ്പെടുത്തുന്നത്. നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഈ സ്‌കൂളുകൾക്ക് സമയം അനുവദിച്ചിരുന്നു. എന്നിട്ടും നിലവാരം മെച്ചപ്പെടുത്താൻ സാധിക്കാത്ത സ്‌കൂളുകൾക്കാണ് വിലക്കേർപ്പെടുത്തിയത്. ചില സ്‌കൂളുകൾക്ക് നേരത്തെ തന്നെ രണ്ട് മുന്നറിയിപ്പ് കത്തുകൾ നൽകുകയും പുതിയ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
അൽ ഐൻ അൽ ഖലീജ്, അൽ അവാലി അൽ ഐൻ, അൽ ഇത്തിഹാദ്, അൽ ഇമാൻ, അൽഐൻ ഇറാനിയൻ, അൽ മാലി ഇന്റർനാഷനൽ, ഏഷ്യൻ ഇന്റർനാഷനൽ (റുവൈസ്), ബറായിം അൽഐൻ, ദാറുൽ ഉലൂം അൽഐൻ, എമിറേറ്റ്‌സ് ഫ്യൂച്ചർ ഇന്റർനാഷനൽ അക്കാദമി, ഫ്യൂച്ചർ ഇന്റർനാഷനൽ, ഇബ്ദു ഖൽദൂൻ ഇസ്ലാമിക്, ഇന്റർനാഷനൽ പ്രൈവറ്റ്, പാക്കിസ്ഥാനി ഇസ്ലാമിക്, ഫലസ്തീൻ പ്രൈവറ്റ് അക്കാദമി, സയന്റിഫിക് ഡിസ്റ്റിങ്ഷൻ, യുനൈറ്റഡ് ബനിയാസ്, യൂനിവേഴ്‌സൽ എന്നീ സ്‌കൂളുകൾക്കാണ് പുതിയ കുട്ടികളുടെ പ്രവേശനത്തിന് വിലക്കേർപ്പെടുത്തിയത്.
അഡെകിന്റെ പരിശോധനയിൽ കണ്ടെത്തിയ സ്‌കൂൾ വിദ്യാഭ്യാസത്തിലെ പോരായ്മകൾ എന്തൊക്കെയാണെന്ന് അതത് സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ട്. ഇതിനുസരിച്ച് വിദ്യാഭ്യാസ രീതിയിൽ മാറ്റങ്ങൾ വരുത്താൻ സ്‌കൂളുകൾക്ക് കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ, കുറഞ്ഞ ഫീസ് വാങ്ങുന്ന ചില സ്‌കൂളുകൾക്ക് ഈ മാനദണ്ഡങ്ങൾ പാലിക്കാൻ കൂടുതൽ ഫണ്ട് കണ്ടെത്തേണ്ടിവരും. കുട്ടികളെ മികച്ച സ്‌കൂളുകളിൽ ചേർക്കണമെന്ന് അധികൃതർ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.