മ്മാം ഇന്ത്യൻ സ്‌കൂൾ പുതിയ അധ്യയന വർഷത്തിലേക്കുള്ള അഡ്‌മിഷൻ നാളെ മുതൽ ആരംഭിക്കും. കെ.ജി. മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളിലേക്കാണ് പ്രവേശം നൽകുക. അപേക്ഷകൾ സ്‌കൂൾ വെബ്‌സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്.

ഫെബ്രുവരി 25ാം തിയതി വരെ അപേക്ഷകൾ സ്വീകരിക്കും. ലഭിക്കുന്ന അപേക്ഷകളിൽ ലഭ്യമായ ഒഴിവുകളിലേക്ക് സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രവേശനം നൽകും.

സ്‌കൂളിന്റെ നിലവിലെ സൗകര്യങ്ങൾക്കാനുബാധികമായി വിദ്യാർത്ഥികൾ പഠിക്കുന്നതിനാൽ പുതിയ അഡ്‌മിഷൻ നൽകുന്നതിന് സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങൾ നിലവിലുണ്ട്. എങ്കിലും 2018-2019 അധ്യാന വർഷത്തേക്കുള്ള അഡ്‌മിഷൻ നടപടികൾ ആരംഭിക്കുന്നതിനു വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും അനുമതി ലഭിച്ചതിനാൽ രജിസ്‌ട്രേഷൻ നടപടികൾ ഫെബ്രുവരി 15 വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ അറിയിച്ചു.