- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സ്‌കൂൾ കായിക കിരീടം പാലക്കാടിന്; അവസാന ദിനം പ്രകടനം മോശമായത് എറണാകുളത്തിനു തിരിച്ചടിയായി; സ്കൂൾതലത്തിൽ ഒന്നാമതു കോതമംഗലം മാർ ബസേലിയസ് തന്നെ
തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ പാലക്കാടിനു കിരീടം. രണ്ടാം തവണയാണ് പാലക്കാടു കിരീടം നേടുന്നത്. ആദ്യ കിരീട നേട്ടം 2012ലായിരുന്നു. എട്ടു പോയിന്റിന്റെ വ്യത്യാസത്തിലാണു കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ എറണാകുളത്തെ മറികടന്നത്. പാലക്കാട് 255 പോയിന്റ് നേടിയപ്പോൾ രണ്ടാമതെത്തിയ എറണാകുളത്തിനു സ്വന്തമാക്കാനായത് 247 പോയിന്റാണ്. പാലക്കാട് 28 സ്വർണവും 25 വെള്ളിയും 21 വെങ്കലവും നേടി. 24 സ്വർണവും 31 വെള്ളിയും 20 വെങ്കലവുമാണ് എറണാകുളത്തിനു സ്വന്തമാക്കാനായത്. കഴിഞ്ഞ ദിവസം വരെ മുന്നിലായിരുന്ന എറണാകുളം നിർണായകമായ അവസാന ദിവസം പിന്നിലേക്കു പോകുകയായിരുന്നു. അവസാനദിനം പാലക്കാടു നടത്തിയ കുതിപ്പാണു കിരീട നേട്ടത്തിൽ എത്തിച്ചത്. പാലക്കാട് 62 പോയിന്റ് നേടിയപ്പോൾ എറണാകുളത്തിനു നേടാനായതു 40 പോയിന്റ് മാത്രമാണ്. സ്‌കൂൾ തലത്തിൽ കോതമംഗലം മാർ ബസേലിയസ് കിരീടം നിലനിർത്തി. 14 സ്വർണവും 13 വെള്ളിയും 8 വെങ്കലവുമടക്കം 117 പോയിന്റാണു മാർ ബസേലിയസ് നേടിയത്. 15 സ്വർവും 7 വെള്ളിയും ആറു വെങ്കലവുമടക്കം 102 പോയിന്റോടെ കല്ലടി സ്
തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ പാലക്കാടിനു കിരീടം. രണ്ടാം തവണയാണ് പാലക്കാടു കിരീടം നേടുന്നത്. ആദ്യ കിരീട നേട്ടം 2012ലായിരുന്നു. എട്ടു പോയിന്റിന്റെ വ്യത്യാസത്തിലാണു കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ എറണാകുളത്തെ മറികടന്നത്.
പാലക്കാട് 255 പോയിന്റ് നേടിയപ്പോൾ രണ്ടാമതെത്തിയ എറണാകുളത്തിനു സ്വന്തമാക്കാനായത് 247 പോയിന്റാണ്. പാലക്കാട് 28 സ്വർണവും 25 വെള്ളിയും 21 വെങ്കലവും നേടി. 24 സ്വർണവും 31 വെള്ളിയും 20 വെങ്കലവുമാണ് എറണാകുളത്തിനു സ്വന്തമാക്കാനായത്.
കഴിഞ്ഞ ദിവസം വരെ മുന്നിലായിരുന്ന എറണാകുളം നിർണായകമായ അവസാന ദിവസം പിന്നിലേക്കു പോകുകയായിരുന്നു. അവസാനദിനം പാലക്കാടു നടത്തിയ കുതിപ്പാണു കിരീട നേട്ടത്തിൽ എത്തിച്ചത്. പാലക്കാട് 62 പോയിന്റ് നേടിയപ്പോൾ എറണാകുളത്തിനു നേടാനായതു 40 പോയിന്റ് മാത്രമാണ്.
സ്‌കൂൾ തലത്തിൽ കോതമംഗലം മാർ ബസേലിയസ് കിരീടം നിലനിർത്തി. 14 സ്വർണവും 13 വെള്ളിയും 8 വെങ്കലവുമടക്കം 117 പോയിന്റാണു മാർ ബസേലിയസ് നേടിയത്. 15 സ്വർവും 7 വെള്ളിയും ആറു വെങ്കലവുമടക്കം 102 പോയിന്റോടെ കല്ലടി സ്‌കൂൾ രണ്ടാമതെത്തി.