- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരക്ഷയുടെ കാര്യത്തിൽ രക്ഷിതാക്കൾക്കിനി ആശങ്ക വേണ്ട; സ്മാർട്ട് സ്‌കൂൾ ബസുകൾ ഈവർഷമെത്തും; കുട്ടികളുടെ യാത്ര നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യം
സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള സ്മാർട്ട് സ്‌കൂൾ ബസുകൾ ഈ അധ്യയന വർഷമെത്തും. പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ സ്വീകരിക്കാൻ അത്യാധുനിക സംവിധാനങ്ങളോടെയുള്ള സ്‌കൂൾ ബസുകളാണ് ഒരുക്കിയിരിക്കുന്നത്. ബസിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകൾ വഴിയാണ് കുട്ടികളെ നിരീക്ഷിക്കുക. ഇതിനായി കൺട്രോൾ സെന്ററിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ജിപിഎസ് സാങ്കേതിക സംവിധാനത്തിന്റെ മികവിൽ ഒരുക്കിയിരിക്കുന്ന ഈ സൗകര്യത്തിൽ ബസുകൾ എവിടെയെത്തിയെന്നതും കുട്ടികൾ കയറുന്നതും ഇറങ്ങുന്നതുമടക്കമുള്ള വിവരങ്ങൾ മാതാപിതാക്കൾക്കും അറിയുവാൻ കഴിയും. കൂടാതെ, കുട്ടികൾ ബസിൽ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്താനും സംവിധാനമുണ്ട്. എല്ലാ കുട്ടികളും ബസിൽ നിന്നും ഇറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷം ബസിനുള്ളിലെ പുറകുവശത്തുള്ള സ്വിച്ചിൽ ഡ്രൈവർ വിരലമർത്തുമ്പോൾ ഇതു സംബന്ധിച്ചുള്ള സന്ദേശം കൺട്രോൾ സെന്ററിലും മാതാപിതാക്കൾക്കും ലഭിക്കും. തികച്ചും പരിസ്ഥിതി സൗഹൃദ രീതിയിലും രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയമുള്ള സ്മാർട്ട്
സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള സ്മാർട്ട് സ്‌കൂൾ ബസുകൾ ഈ അധ്യയന വർഷമെത്തും. പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ സ്വീകരിക്കാൻ അത്യാധുനിക സംവിധാനങ്ങളോടെയുള്ള സ്‌കൂൾ ബസുകളാണ് ഒരുക്കിയിരിക്കുന്നത്. ബസിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകൾ വഴിയാണ് കുട്ടികളെ നിരീക്ഷിക്കുക. ഇതിനായി കൺട്രോൾ സെന്ററിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ജിപിഎസ് സാങ്കേതിക സംവിധാനത്തിന്റെ മികവിൽ ഒരുക്കിയിരിക്കുന്ന ഈ സൗകര്യത്തിൽ ബസുകൾ എവിടെയെത്തിയെന്നതും കുട്ടികൾ കയറുന്നതും ഇറങ്ങുന്നതുമടക്കമുള്ള വിവരങ്ങൾ മാതാപിതാക്കൾക്കും അറിയുവാൻ കഴിയും. കൂടാതെ, കുട്ടികൾ ബസിൽ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്താനും സംവിധാനമുണ്ട്. എല്ലാ കുട്ടികളും ബസിൽ നിന്നും ഇറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷം ബസിനുള്ളിലെ പുറകുവശത്തുള്ള സ്വിച്ചിൽ ഡ്രൈവർ വിരലമർത്തുമ്പോൾ ഇതു സംബന്ധിച്ചുള്ള സന്ദേശം കൺട്രോൾ സെന്ററിലും മാതാപിതാക്കൾക്കും ലഭിക്കും.
തികച്ചും പരിസ്ഥിതി സൗഹൃദ രീതിയിലും രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയമുള്ള സ്മാർട്ട് ബസുകൾ ദുബൈ ടാക്‌സി കോർപറേഷനാണ് ഒരുക്കിയത്. ഈ സേവനം ആവശ്യമുള്ള വിദ്യാർത്ഥികൾക്കു കോർപ്പറേഷനുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. പുതിയ സ്‌കൂളുകൾക്ക് ഈ സേവനം ആവശ്യമാണെങ്കിൽ സ്മാർട്ട് ആപ്പിലൂടെയോ 042080555 എന്ന നമ്പറിൽ ഉപഭോക്തൃ സേവന കേന്ദ്രത്തിലോ ബന്ധപ്പെടാം.
കഴിഞ്ഞ വർഷം എട്ട് സ്‌കൂളുകളിലെ 3000ഓളം വിദ്യാർത്ഥികൾ കോർപറേഷന്റെ സ്‌കൂൾ ബസ് സേവനം ഉപയോഗപ്പെടുത്തിയിരുന്നു. ഇതിലൂടെ പദ്ധതി ജനകീയമായതിനെ തുടർന്നാണ് വീണ്ടും വിപുലീകരിക്കാൻ തീരുമാനിച്ചത്.