- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിസ്വായിലെ സ്‌കൂൾ അപകടം: രണ്ടു കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു; ഒരാളുടെ നില മെച്ചപ്പെട്ടു
ഒമാൻ: നിസ്വായിൽ വ്യാഴാഴ്ചയുണ്ടായ സ്‌കൂൾ ബസ് അപകടത്തിൽ പരിക്കേറ്റ രണ്ടു കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തിൽ രണ്ടു മലയാളി വിദ്യാർത്ഥികളടക്കം അഞ്ചുപേരാണ് മരിച്ചത്. പരിക്കേറ്റു ഐസിയുവിൽ കഴിയുന്ന ഒരു കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. നിലവിൽ ശസ്ത്രക്രിയകൾക്കുശേഷം 7 കുട്ടികളാണ് സർജിക്കൽ വാർഡിൽ കഴിയുന്നത്. അപകടത്തിൽ പര
ഒമാൻ: നിസ്വായിൽ വ്യാഴാഴ്ചയുണ്ടായ സ്‌കൂൾ ബസ് അപകടത്തിൽ പരിക്കേറ്റ രണ്ടു കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തിൽ രണ്ടു മലയാളി വിദ്യാർത്ഥികളടക്കം അഞ്ചുപേരാണ് മരിച്ചത്. പരിക്കേറ്റു ഐസിയുവിൽ കഴിയുന്ന ഒരു കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. നിലവിൽ ശസ്ത്രക്രിയകൾക്കുശേഷം 7 കുട്ടികളാണ് സർജിക്കൽ വാർഡിൽ കഴിയുന്നത്. അപകടത്തിൽ പരിക്കേറ്റ് 34 കുട്ടികളെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഒമാനിലെ ഇന്ത്യൻ സ്‌കൂളിൽ നിന്നും വിനോദയാത്രയ്ക്കായി പോയ സ്‌കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു അപകടം. ബഹ്ലയിലേക്ക് പോവുകയായിരുന്ന സ്‌കൂൾ ബസിൽ മീൻ കൊണ്ടുപോവുകയായിരുന്ന ട്രക്ക് ഇടിക്കുകയായിരുന്നു. വിദ്യാർത്ഥികളായ കണ്ണൂർ സ്വദേശി മുഹമ്മദ് ഷമാസ്, കോട്ടയം സ്വദേശി റുയാ, അദ്ധ്യാപികയായ മഹാരാഷ്ട്ര സ്വദേശിനി ദീപാൽ സേത്, രണ്ടു ബസ് ജീവനക്കാർ എന്നിവരാണ് മരിച്ചത്. ഗ്രേഡ് രണ്ടിൽ പഠിക്കുന്ന വിദ്യാർത്ഥികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. 4 ബസുകളിലായി 120 കുട്ടികളാണ് വിനോദയാത്രക്ക് പോയത്. ഇതിൽ ഒരു ബസാണ് അപകടത്തിൽപ്പെ
ട്ടത്.
സ്‌കൂൾ ബസ് യൂ ടേൺ എടുക്കുന്നതിനിടയിൽ മത്സ്യവുമായി വന്ന ട്രക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കുട്ടികളുടേയും അദ്ധ്യാപികയുടേയും മരണത്തിനിടിയാക്കിയ സംഭവത്തിൽ ഇന്ത്യൻ അംബാസിഡർ ഇന്ദ്രമാണി പാണ്ഡേ അനുശോചനമറിയിച്ചു. സംഭവത്തിൽ ഒമാൻ പൊലീസ് അന്വോഷണമാരംഭിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ച മുഹമ്മദ് ഷമാസിന്റെ ശവ സംസ്‌കാര ചടങ്ങുകൾ ബിസിയായിൽ പൂർത്തിയായി. മറ്റു രണ്ട് ഇന്ത്യക്കാരുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.