- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റിലെ സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് 21 ശതമാനം ശമ്പള വർധന വേണമെന്ന ആവശ്യവുമായി യൂണിയൻ; സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിനിടെ വർക്ക്‌പ്ലേസ് കമ്മീഷന്റെ മുന്നിൽ പുതിയ ആവശ്യവുമായി യൂണിയൻ
അയർലന്റിലെ സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് 21 ശതമാനം ശമ്പള വർധന വേണമെന്ന ആവശ്യവുമായി യൂണിയൻ നേതാക്കൾ വർക്ക്‌പ്ലേസ് കമ്മീഷന്റെ മുമ്പിലെത്തി. യൂണിയന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം ഉണ്ടാകുമെന്നാണ് സൂചന. ബസ് ഐറാനും യൂണിയനും തമ്മിലുള്ള ബസ് റൂട്ട് വെട്ടിച്ചുരുക്കുന്നതുമായുള്ള വിഷയങ്ങൾ നിലനില്‌ക്കെയാണ് സ്‌കൂൾ ബസ് ഡ്രൈവർമാർക്കും വേതന വർദ്ധനവ് എന്ന ആവശ്യവുമായി യൂണിയൻ രംഗത്തെത്തിയത്. ബസ് ഐറാനും യൂണിയനും തമ്മിൽ കടുംപിടുത്തം തുടരുന്നതിനിടയിൽ തൊഴിൽ തർക്കത്തിൽ ഇടപെടില്ലെന്ന് പറഞ്ഞ് ലേബർ കോടതിയും കൈയിഴിഞ്ഞതോടെ പ്രശനം പരിഹരിക്കപ്പെടാനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്. എക്സ്പ്രസ് റൂട്ടുകൾ ബസ് ഐറാന് വൻ സാമ്പത്തീക ബാധ്യത സൃഷ്ടിക്കുന്നതിനാൽ ഈ ഓട്ടം നിർത്തിവയ്ക്കാൻ തയ്യാറെടുക്കുകയാണെന്ന് കഴിഞ്ഞ മാസം റിപ്പോർട്ടുകൾ പുറത്തുവർന്നിരുന്നു. ജീവനക്കാർക്ക് വേതനം കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും ശമ്പള വ്യവസ്ഥയിൽ കുറവ് വരുത്തിയാൽ മാത്രമേ പിടിച്ചുനിൽക്കാൻ കഴിയുള്ളുവെന്നുമുള്ള ബസ് ഐറാന്റെ നിലപാട് ജീവനക്കാർക്കിടയിൽ രൂ
അയർലന്റിലെ സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് 21 ശതമാനം ശമ്പള വർധന വേണമെന്ന ആവശ്യവുമായി യൂണിയൻ നേതാക്കൾ വർക്ക്‌പ്ലേസ് കമ്മീഷന്റെ മുമ്പിലെത്തി. യൂണിയന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം ഉണ്ടാകുമെന്നാണ് സൂചന. ബസ് ഐറാനും യൂണിയനും തമ്മിലുള്ള ബസ് റൂട്ട് വെട്ടിച്ചുരുക്കുന്നതുമായുള്ള വിഷയങ്ങൾ നിലനില്‌ക്കെയാണ് സ്‌കൂൾ ബസ് ഡ്രൈവർമാർക്കും വേതന വർദ്ധനവ് എന്ന ആവശ്യവുമായി യൂണിയൻ രംഗത്തെത്തിയത്.
ബസ് ഐറാനും യൂണിയനും തമ്മിൽ കടുംപിടുത്തം തുടരുന്നതിനിടയിൽ തൊഴിൽ തർക്കത്തിൽ ഇടപെടില്ലെന്ന് പറഞ്ഞ് ലേബർ കോടതിയും കൈയിഴിഞ്ഞതോടെ പ്രശനം പരിഹരിക്കപ്പെടാനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്. എക്സ്പ്രസ് റൂട്ടുകൾ ബസ് ഐറാന് വൻ സാമ്പത്തീക ബാധ്യത സൃഷ്ടിക്കുന്നതിനാൽ ഈ ഓട്ടം നിർത്തിവയ്ക്കാൻ തയ്യാറെടുക്കുകയാണെന്ന് കഴിഞ്ഞ മാസം റിപ്പോർട്ടുകൾ പുറത്തുവർന്നിരുന്നു.
ജീവനക്കാർക്ക് വേതനം കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും ശമ്പള വ്യവസ്ഥയിൽ കുറവ് വരുത്തിയാൽ മാത്രമേ പിടിച്ചുനിൽക്കാൻ കഴിയുള്ളുവെന്നുമുള്ള ബസ് ഐറാന്റെ നിലപാട് ജീവനക്കാർക്കിടയിൽ രൂക്ഷ വിമര്ശനത്തിന് ഇടയാക്കിയിരുന്നു. ബസ് ജീവനക്കാരുടെ ശമ്പള വ്യവസ്ഥ പുനഃസ്ഥാപിച്ചില്ലായെങ്കിൽ വ്യാവസായിക പണിമുടക്ക് പ്രതീക്ഷിക്കാമെന്നും യൂണിയനുകൾ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സ്‌കൂൾ ബസ് ഡ്രൈവർമാരുടെ വേതന വർദ്ധനവെന്ന ആവശ്യവുമായി യൂണിയൻ രംഗത്തെത്തിയത്.