- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
വിദ്യാർത്ഥികളെ നട്ടംതിരിച്ച് സ്‌കൂൾ ബസ് ഡ്രൈവർമാർ സമരത്തിൽ; മോൺട്രീലിൽ ഇന്നും നാളെയും സ്‌കൂൾ ബസുകൾ ഓടില്ല; രണ്ട് ദിവസത്തെ സമരത്തിന് കാരണം വേതനവ്യവസ്ഥയിലെ തർക്കം
മോൺട്രീലിലെ സ്‌കൂൾ വിദ്യാർത്ഥികളെ നട്ടംതിരിച്ച് സ്‌കൂൾ ബസ് ഡ്രൈവർമാരുടെ സമരം തുടങ്ങി. രണ്ട് ദിവസം പ്രഖ്യാപിച്ച സമരം ചൊവ്വയും ബുധനുമാണ് നടക്കുക. ഇതോടെ 15.000ത്തിലധികം വിദ്യാർത്ഥികളുടെ സ്‌കൂളിലേക്കുള്ള യാത്ര ദുഷ്‌കരമായി. 330 സ്‌കൂൾ ബസ് ഡ്രൈവർമാരാണ് വേതന വ്യവസ്ഥയിൽ നിലിനില്ക്കുന്ന തർക്കങ്ങളിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ബസ് ഡ്രൈവർമാരുടെ സമരം നാല് സക്ൂൾ ബോർഡിലുള്ള വിദ്യാർത്ഥികളെയാണ് ബാധിക്കുക. ഇംഗ്ലീഷ് മോൺട്രിൽ സ്‌കൂൾ ബോർഡ്. ലെസ്റ്റർ ബി പേഴ്‌സൺ സ്‌കൂൾ ബോർഡ്, മാർഗുറേറ്റ് ബോർഗിയസ് സ്‌കൂൾ ബോർഡ്, കമ്മീഷൻ സ്‌കോളയർ ഡി മോൺട്രീൽ എന്നിവയാണവ. ഈ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ഓട്ടോബസ് ട്രാൻസ്‌കോ ഡ്രൈവർമാർക്ക് കീഴിൽ യാത്രചെയ്യുന്നവർക്കാണ് രണ്ട് ദിവസം സ്‌കൂൾ യാത്ര ബുദ്ധിമുട്ടിലാവുക. സ്‌കൂൾ ബസ് ഡ്രൈവർമാരുടെ സമരം മൂലം രക്ഷിതാക്കൾക്ക് വിദ്യാർത്ഥികളെ സ്‌കൂളിലേത്തിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.
മോൺട്രീലിലെ സ്‌കൂൾ വിദ്യാർത്ഥികളെ നട്ടംതിരിച്ച് സ്‌കൂൾ ബസ് ഡ്രൈവർമാരുടെ സമരം തുടങ്ങി. രണ്ട് ദിവസം പ്രഖ്യാപിച്ച സമരം ചൊവ്വയും ബുധനുമാണ് നടക്കുക. ഇതോടെ 15.000ത്തിലധികം വിദ്യാർത്ഥികളുടെ സ്‌കൂളിലേക്കുള്ള യാത്ര ദുഷ്‌കരമായി.
330 സ്‌കൂൾ ബസ് ഡ്രൈവർമാരാണ് വേതന വ്യവസ്ഥയിൽ നിലിനില്ക്കുന്ന തർക്കങ്ങളിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ബസ് ഡ്രൈവർമാരുടെ സമരം നാല് സക്ൂൾ ബോർഡിലുള്ള വിദ്യാർത്ഥികളെയാണ് ബാധിക്കുക. ഇംഗ്ലീഷ് മോൺട്രിൽ സ്‌കൂൾ ബോർഡ്. ലെസ്റ്റർ ബി പേഴ്‌സൺ സ്‌കൂൾ ബോർഡ്, മാർഗുറേറ്റ് ബോർഗിയസ് സ്‌കൂൾ ബോർഡ്, കമ്മീഷൻ സ്‌കോളയർ ഡി മോൺട്രീൽ എന്നിവയാണവ.
ഈ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ഓട്ടോബസ് ട്രാൻസ്‌കോ ഡ്രൈവർമാർക്ക് കീഴിൽ യാത്രചെയ്യുന്നവർക്കാണ് രണ്ട് ദിവസം സ്‌കൂൾ യാത്ര ബുദ്ധിമുട്ടിലാവുക. സ്‌കൂൾ ബസ് ഡ്രൈവർമാരുടെ സമരം മൂലം രക്ഷിതാക്കൾക്ക് വിദ്യാർത്ഥികളെ സ്‌കൂളിലേത്തിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.