- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂൾ ബസുകളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കി; സ്വകാര്യ ബസുകൾക്കും ട്രാവലറുകൾക്കും നികുതി അടയ്ക്കാൻ കൂടുതൽ സാവകാശം; ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്നിന് സ്കൂൾ തുറക്കാനിരിക്കെ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ സ്കൂൾ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കി. വിദ്യാർത്ഥികൾക്കുള്ള യാത്ര കൺസഷൻ തുടരാനാണ് തീരുമാനം. സ്വകാര്യ ബസ്സുകൾ ടെമ്പോ ട്രാവലറുകൾ എന്നിവക്ക് നികുതി അടക്കാൻ ഡിസംബർ വരെ കാലാവധി നീട്ടിനൽകാനും തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു.
നവംബർ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങൾ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് തയ്യറാക്കിയ പ്രോട്ടോക്കോൾ വിദ്യഭാസ ഗതാഗതമന്ത്രി തല ചർച്ചയിൽ ഇന്നലെ അംഗീകരിച്ചിരുന്നു. മാർഗനിർദ്ദേശങ്ങൾ എല്ലാ സ്കൂളുകൾക്കും കൈമാറും.
സ്കൂളുകൾ ആവശ്യപ്പെട്ടാൽ കെഎസ്ആർടി ബോണ്ട് സർവ്വീസുകൾ അനുവദിക്കും. ഇതിനുള്ള നിരക്ക് ബന്ധപ്പെട്ട സ്കൂൾ അധികൃതരും കെഎസ്ആർടിസിയും ചേർന്ന് തീരുമാനിക്കും. കെഎസ്ആർടിസി ബസുകളിൽ വിദ്യാർത്ഥികൾക്ക് നിലവിലുള്ള കൺസഷൻ അതേപടി തുടരും. സ്വകാര്യ ബസുകളിലെ കൺസഷൻ നിരക്കിൽ ഉടൻ തീരുമാനമെടുക്കും.
ഉച്ചവരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസ്, ബെഞ്ചിൽ ഒന്നോ രണ്ടോ കുട്ടികൾ, ഉച്ചഭക്ഷണം സ്കൂളിൽ വേണ്ട എന്നതടക്കമുള്ള അടിസ്ഥാനകാര്യങ്ങളിൽ ഇതുവരെ ധാരണയായിട്ടുണ്ട്. ഓരോ സ്കൂളിലെയും കുട്ടികളുടെ എണ്ണം നോക്കി എങ്ങിനെ ബാച്ച് തിരിക്കണം. ഓഫ്ളൈൻ ക്ലാസിന് സമാന്തരമായുള്ള ഓൺലൈൻ ക്ലാസുകളുടെ സമയത്തിൽ മാറ്റം വേണോ എന്നതടക്കം വിശദമായ അന്തിമ മാർഗ്ഗരേഖ തയ്യാറാക്കും.
കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള കൗൺസിലിംഗിന് ആരോഗ്യവകുപ്പും, സുരക്ഷാ ഉറപ്പാക്കാനും സ്കൂൾ ബസ്സുകളുടെ അറ്റകുറ്റപ്പണിക്കും പൊലീസും നടപടി തുടങ്ങി. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള കൗൺസിലിംഗിന് ആരോഗ്യവകുപ്പും, സുരക്ഷാ ഉറപ്പാക്കാനും സ്കൂൾ ബസ്സുകളുടെ അറ്റകുറ്റപ്പണിക്കും പൊലീസും നടപടി തുടങ്ങി.
മറുനാടന് മലയാളി ബ്യൂറോ