- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ ബസുകൾ ഇനി വിദ്യാർത്ഥികളെ കൊണ്ടുപോകാനല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല; ഡ്രൈവറെ കൂടാതെ ഒരു സൂപ്പർവൈസർ നിർബന്ധം; സീറ്റുകളെക്കാൾ കൂടുതൽ കുട്ടികൾ പാടില്ല; യുഎഇയിലെ സ്‌കൂൾ ബസുകൾ പാലിക്കേണ്ട പുതിയ മാനദണ്ഡങ്ങൾ ഇങ്ങനെ
യുഎഇയിലെ സ്‌കൂൾ ബസുകൾക്ക് പുതിയ ഫെഡറൽ ലാൻഡ് ആൻഡ് മാരിടൈം അഥോറിറ്റി മാനദണ്ഡങ്ങൾ പുറത്തിറക്കി. സ്‌കൂൾ ബസുകൾ ഇനിമുതൽ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാൻ പാടില്ല ബസുകളിൽ സൂപ്പർവൈസർമാർ നിർബന്ധമാണ് തുടങ്ങി എട്ടോളം മാനദണ്ഡങ്ങളാണ് പുറത്തിറക്കിത്.സർക്കാർ സ്‌കൂളുകൾക്കും, സ്വകാര്യ സ്‌കൂളുകൾക്കും ഇത് ബാധകമാണ്. സ്‌കൂൾ ബസുകൾ ഇനി മുതൽ വിദ്യാർത്ഥികളെകൊണ്ടു പോകാനല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നതാണ് ഇവയിൽ പ്രധാന നിർദ്ദേശം. പതിനൊന്ന് വയസിൽ താഴെ പ്രായമുള്ള കുട്ടികളെയാണ്‌കൊണ്ടുപോകുന്നതെങ്കിൽ ഡ്രൈവർ കൂടാതെ ഒരു സൂപ്പർവൈസറും ബേസിൽ ഉണ്ടായിരിക്കണം. അറബി സംസാരിക്കാൻ അറിയാവുന്ന ഇരുപത്തിയഞ്ചിനും അൻപതിനും ഇടയിൽ പ്രായമുള്ള ആളെ വേണം സൂപ്പർവൈസർ നിയമിക്കാൻ. ബസിൽ നിന്നും ഇറങ്ങുമ്പോഴും കയറുമ്പോഴും എല്ലാം കുട്ടികളെ സൂപ്പർവൈസർ സഹായിക്കണം. മാത്രമല്ല, കുട്ടികൾ മാതാപിതാക്കളുടെ അടുത്ത് സുരക്ഷിതമായി എത്തുന്നുണ്ടെന്ന് സൂപ്പർവൈസർ ഉറപ്പ് വരുത്തണം. ബസ് ഓടിതുടങ്ങും മുൻപ് എല്ലാ കുട്ടികളും സീറ്റുകളിൽ ഇരുത്തുകയും, സീറ്റ് ബ
യുഎഇയിലെ സ്‌കൂൾ ബസുകൾക്ക് പുതിയ ഫെഡറൽ ലാൻഡ് ആൻഡ് മാരിടൈം അഥോറിറ്റി മാനദണ്ഡങ്ങൾ പുറത്തിറക്കി. സ്‌കൂൾ ബസുകൾ ഇനിമുതൽ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാൻ പാടില്ല ബസുകളിൽ സൂപ്പർവൈസർമാർ നിർബന്ധമാണ് തുടങ്ങി എട്ടോളം മാനദണ്ഡങ്ങളാണ് പുറത്തിറക്കിത്.സർക്കാർ സ്‌കൂളുകൾക്കും, സ്വകാര്യ സ്‌കൂളുകൾക്കും ഇത് ബാധകമാണ്.
സ്‌കൂൾ ബസുകൾ ഇനി മുതൽ വിദ്യാർത്ഥികളെകൊണ്ടു പോകാനല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നതാണ് ഇവയിൽ പ്രധാന നിർദ്ദേശം. പതിനൊന്ന്
വയസിൽ താഴെ പ്രായമുള്ള കുട്ടികളെയാണ്‌കൊണ്ടുപോകുന്നതെങ്കിൽ ഡ്രൈവർ കൂടാതെ ഒരു സൂപ്പർവൈസറും ബേസിൽ ഉണ്ടായിരിക്കണം.
അറബി സംസാരിക്കാൻ അറിയാവുന്ന ഇരുപത്തിയഞ്ചിനും അൻപതിനും ഇടയിൽ പ്രായമുള്ള ആളെ വേണം സൂപ്പർവൈസർ നിയമിക്കാൻ. ബസിൽ നിന്നും ഇറങ്ങുമ്പോഴും കയറുമ്പോഴും എല്ലാം കുട്ടികളെ സൂപ്പർവൈസർ സഹായിക്കണം. മാത്രമല്ല, കുട്ടികൾ മാതാപിതാക്കളുടെ അടുത്ത് സുരക്ഷിതമായി എത്തുന്നുണ്ടെന്ന് സൂപ്പർവൈസർ ഉറപ്പ് വരുത്തണം.
ബസ് ഓടിതുടങ്ങും മുൻപ് എല്ലാ കുട്ടികളും സീറ്റുകളിൽ ഇരുത്തുകയും, സീറ്റ് ബെൽറ്റ് ധരിപ്പിക്കുകയും ചെയ്യണം. ബസിന്റെ സീറ്റെണ്ണത്തെക്കാൾ കൂടുതൽ കുട്ടികൾ ബസിൽ യാത്രചെയ്യാനും പാടില്ല.