ടെക്നോപാർക്കിലെ IT ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി ചേങ്കോട്ടുകോണം ഗവണ്മെന്റ് എൽ പി സ്‌കൂളിന് മികച്ച സുരക്ഷ ഒരുക്കുന്നതിന് ആവശ്യമായ CCTV യും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനാവശ്യമായ തുക - Rs.20,000/- 'പ്രതിധ്വനി മൈ ഗവണ്മെന്റ് സ്‌കൂൾ' ഫോറത്തിന്റെ സെക്രട്ടറി ഹാഷിം സ്‌കൂൾ വികസന സമിതി ചെയർമാനും വാർഡ് കൗൺസിലറുമായ കെ എസ് ഷീലയ്ക്ക് കൈമാറി.

തുടർന്ന് സ്‌കൂളിന്റെ അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം ചെയ്ത ചടങ്ങിലും പ്രതിധ്വനി പ്രവർത്തകർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസത്തിന്റെ മേന്മകൾ പ്രചരിപ്പിക്കുന്നതിനും സർക്കാർ സ്‌കൂളുകളുടെ അക്കാദമിക / അടിസ്ഥാന സൗകര്യങ്ങൾ -വിവിധ IT കമ്പനികളുടെ സഹായത്തോടെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനും പ്രതിധ്വനി ആരംഭിച്ച കൂട്ടായ്മയാണ് മൈ ഗവണ്മെന്റ് സ്‌കൂൾ. നേരത്തെ കാര്യവട്ടം യു പി , കണിയാപുരം ആലുമ്മൂട് എൽ പി എന്നീ സ്‌കൂളുകളും കൂട്ടായ്മയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നു.

പ്രതിധ്വനി വൈസ് പ്രസിഡന്റും ചേങ്കോട്ടുകോണം എൽ പി എസ്സ് പി ടി എ പ്രസിഡന്റുമായ അജിത് അനിരുദ്ധൻ, ഹെഡ്‌മിസ്ട്രസ് നസീമ, എസ് എം സി ചെയർമാൻ സുബീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു