ക്ഷിതാക്കൾക്ക് തിരിച്ചടി നല്കി മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിലെ കെജി രണ്ട് ക്ലാസിൽ ഫീസ് വർധിപ്പിച്ചു. പ്രതിമാസ ഫീസിൽ ആറ് റിയാലിന്റെ വർധനവാണ് വരുത്തിയത്.കൂടാതെ ട്യൂഷൻ ഫീസിലും വർദ്ധന ഉണ്ടായി. മൂന്ന് മാസത്തെ ട്യൂഷൻ ഫീസായി 118 റിയാൽ അഞ്ഞൂറ് ബൈസയാണ് ഈടാക്കിയത്. 18 റിയാലിന്റെ വർധനവാണ് ട്യൂഷൻ ഫീസിൽ ഉണ്ടായത്.

എന്നാൽ ഫീസ് വർദ്ധിപ്പിച്ചതിനെതിരെ രക്ഷിതാക്കൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ ഫീസ് വർദ്ധിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. വാട്ട്‌സ്ആപ്പ്, ഓൺലൈൻ കൂട്ടായ്മകളിലൂടെ ഫീസ് വർധനവിനെതിരായ പ്രചാരണം രക്ഷകർത്താക്കൾ ശക്തമാക്കിയിട്ടുണ്ട്.