- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബൂദബിയിൽ 51 സ്വകാര്യ സ്‌കൂളുകളിൽ ഫീസ് വർധനവ്; ആറ് ശതമാനം വരെ ഫീസ് വർദ്ധിക്കും; ഫീസ് വർദ്ധിപ്പിക്കാനുള്ള 39 സ്കൂളുകളുടെ അപേക്ഷ തള്ളി
അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളിൽ ഫീസ് വർദ്ധിപ്പിക്കുന്നു. അബുദാബി എജ്യുക്കേഷൻ കൗൺസിലിന്റെ കീഴിലുള്ള 186 സ്വകാര്യ സ്‌കൂളുകളിൽ 51 സ്‌കൂളുകളിലാണ് ഫീസിനത്തിൽ ആറുശതമാനം വർധന വരുന്നത്. ഒരു സ്‌കൂളിന് മാത്രം 20 ശതമാനം വർധിപ്പിക്കാനുള്ള അനുവാദവും നല്കിയിട്ടുണ്ട്. ഈ അധ്യയന വർഷത്തിൽ പുതുക്കിയ ഫീസ് പ്രാബല്യത്തിൽ വരും. ഫീസ് വർധിപ്പിക്കാനുള്ള 90 സകൂളുകളുടെ അപേക്ഷയിൽ 39 എണ്ണത്തിന്റെ അപേക്ഷ തള്ളി. യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു. ഫീസ് വർധിപ്പിക്കാൻ അനുമതി തേടിയ 90 സ്‌കൂളുകളിൽ 15 എണ്ണം ഏഷ്യൻ രാജ്യങ്ങളിലെ പാഠ്യക്രമം അനുസരിച്ച് പ്രവർത്തിക്കുന്നവയാണ്. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് കർശനമായി പരിശോധിച്ച ശേഷമാണ് അപേക്ഷകളിൽ തീരുമാനമെടുത്തത്. ഫീസ് വർധിപ്പിക്കാൻ അനുമതി ലഭിക്കണമെങ്കിൽ വാർഷിക പരിശോധനകളിൽ മാനദണ്ഡ പ്രകാരമുള്ള നിലവാരം പുലർത്തിയിരിക്കണം. സ്‌കൂൾ കെട്ടിട നവീകരണത്തിനുള്ള നിക്ഷേപം, മുൻ വർഷത്തെ അപേക്ഷിച്ച് സൗകര്യങ്ങളിലുള്ള വർധന, അദ്ധ്യാപകർ, ഓഫിസ് ജീവനക്കാർ, ടെക്
അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളിൽ ഫീസ് വർദ്ധിപ്പിക്കുന്നു. അബുദാബി എജ്യുക്കേഷൻ കൗൺസിലിന്റെ കീഴിലുള്ള 186 സ്വകാര്യ സ്‌കൂളുകളിൽ 51 സ്‌കൂളുകളിലാണ് ഫീസിനത്തിൽ ആറുശതമാനം വർധന വരുന്നത്. ഒരു സ്‌കൂളിന് മാത്രം 20 ശതമാനം വർധിപ്പിക്കാനുള്ള അനുവാദവും നല്കിയിട്ടുണ്ട്. ഈ അധ്യയന വർഷത്തിൽ പുതുക്കിയ ഫീസ് പ്രാബല്യത്തിൽ വരും.
ഫീസ് വർധിപ്പിക്കാനുള്ള 90 സകൂളുകളുടെ അപേക്ഷയിൽ 39 എണ്ണത്തിന്റെ അപേക്ഷ തള്ളി. യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു.
ഫീസ് വർധിപ്പിക്കാൻ അനുമതി തേടിയ 90 സ്‌കൂളുകളിൽ 15 എണ്ണം ഏഷ്യൻ രാജ്യങ്ങളിലെ പാഠ്യക്രമം അനുസരിച്ച് പ്രവർത്തിക്കുന്നവയാണ്. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് കർശനമായി പരിശോധിച്ച ശേഷമാണ് അപേക്ഷകളിൽ തീരുമാനമെടുത്തത്. ഫീസ് വർധിപ്പിക്കാൻ അനുമതി ലഭിക്കണമെങ്കിൽ വാർഷിക പരിശോധനകളിൽ മാനദണ്ഡ പ്രകാരമുള്ള നിലവാരം പുലർത്തിയിരിക്കണം. സ്‌കൂൾ കെട്ടിട നവീകരണത്തിനുള്ള നിക്ഷേപം, മുൻ വർഷത്തെ അപേക്ഷിച്ച് സൗകര്യങ്ങളിലുള്ള വർധന, അദ്ധ്യാപകർ, ഓഫിസ് ജീവനക്കാർ, ടെക്‌നിക്കൽ സ്റ്റാഫ്, വിദ്യാർത്ഥികൾ എന്നിവരിൽ സ്വദേശികളുടെ ശതമാനം എന്നിവയും മാനദണ്ഡമാണ്. പ്രത്യകേ പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളുടെ പ്രവേശം അവർക്ക് വേണ്ടി ഒരുക്കുന്ന സൗകര്യങ്ങൾ എന്നിവയും കണക്കിലെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഫീസ് വർധനക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങുന്ന തീയതിയും യോഗ്യതാ മാനദണ്ഡങ്ങളും വ്യക്തമാക്കി നേരത്തെ സ്‌കൂളുകൾക്ക് സർക്കുലർ അയച്ചിരുന്നു. അപേക്ഷയിൽ ഒപ്പുവെക്കുന്നതിന്റെ പ്രാധാന്യം വിശദീകരിക്കുന്ന സർക്കുലറിൽ അപേക്ഷയിൽ പറയുന്ന സൗകര്യങ്ങളും മാനദണ്ഡങ്ങളും ഉറപ്പുവരുത്തുന്നത് പ്രിൻസിപ്പലിന്റെ ചുമതലയാണെന്നും ഓർമിപ്പിച്ചിരുന്നു. അപൂർണമായ അപേക്ഷകൾ തള്ളിയാതായും അഡെക് അറിയിച്ചു. അംഗീകൃത കമ്പനി സ്ഥാപിച്ച സി.സി.ടി.വി സംവിധാനം സ്‌കൂളിൽ ഉണ്ടായിരിക്കണം, ഈ കാമറകൾ അഡെകിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതാകണം തുടങ്ങിയ നിബന്ധനകളും ഫീസ് വർധനക്ക് ബാധകമാണെന്ന് അധികൃതർ പറഞ്ഞു.