പുളിക്കൽ: ആന്തിയൂർകുന്ന് എ.എം.എൽ.പി സ്‌കൂളിൽ ഒരുക്കിയ വിവിധങ്ങളായ ആറ്പദ്ധതികളുടെ ഉദ്ഘാടനം എസെൻഷ്യ ' 17 ടി.വി. ഇബ്രാഹിം എംഎ‍ൽഎ നിർവഹിച്ചു. ഈഐ.ടി യുഗത്തിൽ ഇത്തരം പദ്ധതികൾ ഏറെ പ്രയോജനകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഗണിതമയത്തിൽ ആവേശഭരിതരായി, വായനയിലൂടെ ഭാഷയെ പരിപോഷിപ്പിച്ച്, ഐ ടി യു ടെമേമ്പൊടി വിതറി , കായിക ബലത്തിൽ മനസാന്നിധ്യം നേടിയെടുത്ത് , മഴ വെള്ളത്തിൽ നീന്തിത്തുടിച്ച് ഇംഗ്ലീഷ് ഭാഷയുടെ മേന്മ ഉൾപ്പെടുത്തിയുള്ള പദ്ധതിയടക്കം എസെൻഷ്യ ' 17 ഒരു നാടിന്റെ നന്മയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രീ പ്രൈമറി മുതൽ നാലാം തരം വരെയുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനത്തിനായി സജ്ജീകരിച്ച സ്വിമ്മിങ് പൂൾ, ജെ.ഡി.റ്റി ഇസ്ലാം ഓർഫനേജ് പ്രസി. സി. പികുഞ്ഞിമുഹമ്മദ് കുട്ടികൾക്ക് സമർപിച്ചു.രണ്ടായിരത്തോളം പുസ്തകങ്ങളടങ്ങിയ എം കെ നാലകത്ത് മാസ്റ്റർ സ്മാരക ലൈബ്രറിവി എം.കുട്ടി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രൊജക്ട് ഓഫീസർ എൻ. നാസർ ( ഗണിത ലാബ്, കൊണ്ടോട്ടി സി.ഐ മുഹമ്മദ് ഹനീഫ

(മാർഷ്യൽ ആർട്‌സ്), കൊണ്ടോട്ടി എ. ഇ .ഒ .ആഷിഷ് (ഇംഗ്ലീഷ് അക്കാഡമി ), കെ.മുഹമ്മദ് ( ബി.പി.ഒ) , വി -എം കുട്ടി (ലൈബ്രറി) , എന്നിവർ വിവിധ പദ്ധതികൾസമർപ്പിച്ചു. മുൻ പ്രധാനധ്യാപകരും മത-രാഷ്ട്രീയ ക്ലബ് ഭാരവാഹികളും പഞ്ചാ.പ്രസിഡന്റ് സുനീറ അബ്ദുൽ വഹാബ്, മാർഡ് മെമ്പർമാരായ സുബെ ദ, കുഞ്ഞാത്തൻ ആശംസകൾനേർന്നു.കെ. സാബിറ ( ഹെഡ്‌മിസ്ട്രസ് ) അധ്യക്ഷത വഹിച്ചു.മാസ്റ്റർ അമൽ ഇഖ്ബാൽ, ആതിര, ബഷീർ പാറമ്മൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.