തൃശൂർ: അതിരാവിലെ സൂര്യ കൃഷ്ണമൂർത്തിയുടെ നേതൃത്തത്തിൽ അരങ്ങേറിയ ദൃശ്യ വിസ്മയത്തോടെ കലോത്സവത്തിന് തുടക്കമായി. തേക്കിൻകാട് മൈതാനത്തിലെ പന്ത്രണ്ട് മരങ്ങളുടെ ചുവട്ടിൽ കേരളത്തിന്റെ തനതു കലാരൂപങ്ങളും അരങ്ങേറി. തുടർന്ന് ഗിന്നസ് ജേതാവായ ഭാർഗ്ഗവി ടീച്ചറുടെ നേതൃത്തത്തിൽ നൂറുകണക്കിന് നർത്തകിമാരുടെ തിരുവാതിരക്കളിയും ഉണ്ടായി.

കലോത്സവം സ്വാഗതസംഘം ചെയർമാനും കൃഷിമന്ത്രിയുമായ അഡ്വ. സുനിൽകുമാർ സ്പീക്കർ ശിവരാമകൃഷ്ണന് നീർമാതളത്തിന്റെ തൈ കൊടുത്തുകൊണ്ട് സദസ്സിനു സ്വാഗതം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷനായി.