- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായികോൽസവത്തിൽ എറണാകുളത്തിന് മികച്ച തുടക്കം; മികച്ച പ്രകടനവുമായി കരുത്ത് കാട്ടി പാലക്കാടും
തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ രണ്ടു സ്വർണവുമായി നിലവിലെ ചാംപ്യന്മാരായ എറണാകുളം ജില്ല കുതിപ്പ് തുടങ്ങി. രണ്ടു സ്വർണവുമായി കഴിഞ്ഞ വർഷത്തെ റണ്ണേഴ്‌സ് അപ്പായ പാലക്കാട് ഒപ്പത്തിനൊപ്പമുണ്ട്. പാലക്കാടിന്റെ സി.ബബിതയും തിരുവനന്തപുരം സായിയിലെ മേഘ മറിയം മാത്യുവും മീറ്റ് റെക്കോർഡിടുന്നതിനും ആദ്യദിനം സാക്ഷിയായി. സീനിയർ ആൺകുട്ടികളുടെ 5,000 മീറ്ററിൽ കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ ബിപിൻ ജോർജാണ് എറണാകുളത്തിനായി ആദ്യ സ്വർണം നേടിയത്. തിരുവനന്തപുരം സായിയിലെ അഭിനന്ദ് സുരേന്ദ്രൻ വെള്ളിയും പാലക്കാട് പറളി എച്ച്എസിലെ അജിത്ത് പി.എൻ. വെങ്കലവും നേടി. ജൂനിയർ ആൺകുട്ടികളുടെ 3,000 മീറ്ററിൽ മാർ ബേസിലിലെ തന്നെ ആദർശ് ബേബിയും എറണാകുളത്തിനായി സ്വർണം നേടി. മലപ്പുറം അൽ അൻവർ എച്ച്എസിലെ മുഹമ്മദ് അഫാൻ വെള്ളിയും പാലക്കാട് മാത്തൂർ സിഎഫ്ഡിവിഎച്ച്എസ്എസിലെ അഖിൽ കെ.എ. വെങ്കലവും നേടി. സീനിയർ പെൺകുട്ടികളുടെ 3,000 മീറ്ററിൽ പാലക്കാട് സ്വർണം സ്വന്തമാക്കി. കല്ലടി എച്ച്എസ്എസിലെ സി.ബബിതയാണ് പാലക്കാടിനുവേണ്ടി സ്വർണം ഓടിയെടുത്തത്. ദേശീയ
തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ രണ്ടു സ്വർണവുമായി നിലവിലെ ചാംപ്യന്മാരായ എറണാകുളം ജില്ല കുതിപ്പ് തുടങ്ങി. രണ്ടു സ്വർണവുമായി കഴിഞ്ഞ വർഷത്തെ റണ്ണേഴ്‌സ് അപ്പായ പാലക്കാട് ഒപ്പത്തിനൊപ്പമുണ്ട്. പാലക്കാടിന്റെ സി.ബബിതയും തിരുവനന്തപുരം സായിയിലെ മേഘ മറിയം മാത്യുവും മീറ്റ് റെക്കോർഡിടുന്നതിനും ആദ്യദിനം സാക്ഷിയായി.
സീനിയർ ആൺകുട്ടികളുടെ 5,000 മീറ്ററിൽ കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ ബിപിൻ ജോർജാണ് എറണാകുളത്തിനായി ആദ്യ സ്വർണം നേടിയത്. തിരുവനന്തപുരം സായിയിലെ അഭിനന്ദ് സുരേന്ദ്രൻ വെള്ളിയും പാലക്കാട് പറളി എച്ച്എസിലെ അജിത്ത് പി.എൻ. വെങ്കലവും നേടി.
ജൂനിയർ ആൺകുട്ടികളുടെ 3,000 മീറ്ററിൽ മാർ ബേസിലിലെ തന്നെ ആദർശ് ബേബിയും എറണാകുളത്തിനായി സ്വർണം നേടി. മലപ്പുറം അൽ അൻവർ എച്ച്എസിലെ മുഹമ്മദ് അഫാൻ വെള്ളിയും പാലക്കാട് മാത്തൂർ സിഎഫ്ഡിവിഎച്ച്എസ്എസിലെ അഖിൽ കെ.എ. വെങ്കലവും നേടി.
സീനിയർ പെൺകുട്ടികളുടെ 3,000 മീറ്ററിൽ പാലക്കാട് സ്വർണം സ്വന്തമാക്കി. കല്ലടി എച്ച്എസ്എസിലെ സി.ബബിതയാണ് പാലക്കാടിനുവേണ്ടി സ്വർണം ഓടിയെടുത്തത്. ദേശീയ റെക്കോർഡ് മറികടന്ന പ്രകടനത്തോടെയാണ് ബബിതയുടെ സ്വർണനേട്ടം. ഒൻപത് മിനിറ്റ് 37.2 സെക്കൻഡിലാണ് ബബിത സ്വർണത്തിലേക്ക് ഓടിയെത്തിയത്. എറണാകുളത്തിന്റെ അനുമോൾ തമ്പിയും ദേശീയ റെക്കോർഡ് മറികടന്ന പ്രകടനത്തോടെ വെള്ളി നേടി. ഇടുക്കി വെള്ളയാംകുടി എസ്‌ജെഎച്ച്എസ്എസിലെ സാന്ദ്ര എസ്.നായർ ഈ ഇനത്തിൽ വെങ്കലം സ്വന്തമാക്കി.
ജൂനിയർ പെൺകുട്ടികളുടെ 3,000 മീറ്ററിൽ പാലക്കാട് ജില്ലയുടെ ആധിപത്യമാണ്. കല്ലടി സ്‌കൂളിലെ സി.ചാന്ദിനി സ്വർണവും മുണ്ടൂർ സ്‌കൂളിലെ ആതിര വെള്ളിയും നേടി. പാലക്കാട് കുമാരമ്പുത്തൂർ കെഎച്ച്എസിലെ ഷാലുവിനാണ് വെങ്കലം. ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിലും മീറ്റ് റെക്കോർ!ഡ്. തിരുവനന്തപുരം സായിയിലെ മേഘ മറിയം മാത്യുവാണ് ആദ്യദിനത്തിലെ രണ്ടാം മീറ്റ് റെക്കോർഡ് കുറിച്ച് സ്വർണം നേടിയത്.
കോതമംഗലം മാതിരപ്പള്ളി സ്‌കൂളിലെ കെസിയ മറിയം ബെന്നി ഈയിനത്തിൽ വെള്ളി നേടി. തൃശൂർ നാട്ടിക ഫിഷറീസ് എച്ച്എസ്എസിലെ അതുല്യയ്ക്കാണ് വെങ്കലം. ജൂനിയർ ആൺകുട്ടികളുടെ ലോങ്ജംപിൽ തൃശൂർ കൺകോർഡ് ഇഎച്ച്എസ്എസിലെ മുഹമ്മദ് അസ്‌ലം സ്വർണം നേടി. കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ ശ്രീകാന്തിനാണ് വെള്ളി.