- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ ഇന്ത്യൻ സ്‌കൂളുകൾ അടുത്ത മാസം അവസാനം തുറക്കും; സ്വകാര്യ സ്‌കൂളുകളിൽ ക്ലാസുകൾ ആരംഭിക്കുക സെപ്റ്റംബർ 21ന്
രാജ്യത്തെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകളിലും 2016- 2017 വർഷത്തെ ക്ലാസുകൾ സെപ്റ്റംബർ 21ന് ആരംഭിക്കുമെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം.എന്നാൽ ഇന്ത്യൻ സ്‌കൂളുകളില് ഓഗസ്റ്റ് അവസാന വാരം തന്നെ ക്ലാസ്സുകൾ ആരംഭിക്കും. കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫഹദ് അൽ ഗൈസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ അധ്യയന വർഷത്തിലെ അർധ വാർഷിക പരീക്ഷ കഴിഞ്ഞുള്ള അവധി 2017 ജനുവരി 22 മുതൽ ഫെബ്രുവരി നാലുവരെയായിരിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. തുടർന്ന് ഫെബ്രുവരി അഞ്ചുമുതൽ തുടങ്ങുന്ന ക്‌ളാസുകൾ 2017 മെയ് 18 വരെ തുടരും. അടുത്ത അധ്യയന വർഷത്തിലെ മധ്യവേനലവധി രണ്ട് ഘട്ടങ്ങളിലായിരിക്കും. സ്വകാര്യ മേഖലയിൽ നഴ്‌സറി തലങ്ങളിലെ ജോലിക്കാർക്ക് മധ്യവേനലവധി ജൂൺ എട്ടിന് ആരംഭിക്കുമ്പോൾ പ്രൈമറി തലത്തിലും അപ്പർ പ്രൈമറി തലങ്ങളിലെ സ്‌കൂളുകളിലും ജൂൺ 12ന് മധ്യവേനലവധി തുടങ്ങും. സെക്കൻഡറി സ്‌കൂളുകളിൽ ജൂലൈ മൂന്നിനായിരിക്കും പുതിയ അധ്യയന വർഷത്
രാജ്യത്തെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകളിലും 2016- 2017 വർഷത്തെ ക്ലാസുകൾ സെപ്റ്റംബർ 21ന് ആരംഭിക്കുമെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം.എന്നാൽ ഇന്ത്യൻ സ്‌കൂളുകളില് ഓഗസ്റ്റ് അവസാന വാരം തന്നെ ക്ലാസ്സുകൾ ആരംഭിക്കും. കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫഹദ് അൽ ഗൈസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ അധ്യയന വർഷത്തിലെ അർധ വാർഷിക പരീക്ഷ കഴിഞ്ഞുള്ള അവധി 2017 ജനുവരി 22 മുതൽ ഫെബ്രുവരി നാലുവരെയായിരിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. തുടർന്ന് ഫെബ്രുവരി അഞ്ചുമുതൽ തുടങ്ങുന്ന ക്‌ളാസുകൾ 2017 മെയ് 18 വരെ തുടരും. അടുത്ത അധ്യയന വർഷത്തിലെ മധ്യവേനലവധി രണ്ട് ഘട്ടങ്ങളിലായിരിക്കും. സ്വകാര്യ മേഖലയിൽ നഴ്‌സറി തലങ്ങളിലെ ജോലിക്കാർക്ക് മധ്യവേനലവധി ജൂൺ എട്ടിന് ആരംഭിക്കുമ്പോൾ പ്രൈമറി തലത്തിലും അപ്പർ പ്രൈമറി തലങ്ങളിലെ സ്‌കൂളുകളിലും ജൂൺ 12ന് മധ്യവേനലവധി തുടങ്ങും.
സെക്കൻഡറി സ്‌കൂളുകളിൽ ജൂലൈ മൂന്നിനായിരിക്കും പുതിയ അധ്യയന വർഷത്തിൽ മധ്യവേനലവധി ആരംഭിക്കുക. കുവൈറ്റിലെ ഇന്ത്യൻ സ്‌കൂളുകൾ പതിവ് പോലെ ഓഗസ്റ്റ് അവസാന വാരം മുതൽ ക്‌ളാസുകൾ ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്