റാസൽഖൈമ റാക് സ്‌കോളേഴ്‌സ് സ്‌കൂൾ പ്രിൻസിപ്പൽ പ്രൊഫ. എം. അബൂബക്കർ നിര്യാതനായി. ഹൃദയാഘാതത്തെുടർന്നാണ് മരണം.ഗൾഫ് മേഖലയിൽ സി.ബി.എസ്.ഇ നിയോഗിച്ച കൗൺസിലറായിരുന്ന പ്രൊഫ. അബൂബക്കർ കാസർകോട് സ്വദേശിയാണ്.

16 വർഷമായി റാക് സ്‌കോളേഴ്‌സ് സ്‌കൂൾ പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്നു. ചൊവ്വാഴ്‌ച്ച പുലർച്ചെ താമസ സ്ഥലത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യം തോന്നിയതിനത്തെുടർന്ന് ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് അന്ത്യം.

കോവിഡ് മഹാമാരി നാളുകളിൽ കാര്യക്ഷമമായി പരീക്ഷകൾ നടത്തിയതിനും ഓൺലൈൻ പ്‌ളാറ്റ്‌ഫോമുകളിലൂടെയും ടെലിഫോൺ വഴിയും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മികച്ച കൗൺസിലിങ് നടത്തിയതും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷന്റെ (സി.ബി.എസ്.ഇ) ആദരവിന് പ്രൊഫ. അബൂബക്കർ അർഹനായിരുന്നു.