പൂണെ: എയ്ഡഡ് സ്‌കൂൾ പ്രിൻസിപ്പാളായ വൈദികൻ നീലച്ചിത്രം കാണിച്ച് എട്ടാംക്ലാസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചു. സംഭവം സ്‌കൂൾ കൗൺസിലറോട് പരാതിപ്പെട്ടിട്ടും ഫലമില്ലാതായതിനെ തുടർന്ന് പൊലീസിൽ വിദ്യാർത്ഥികൾക്ക് നേരിട്ട് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ആരോപണ വിധേയനായ പ്രിസിപ്പാളും കൗൺസിലറും മുങ്ങിയിരുന്നു. ആരോപണ വിധേയനായ പ്രിൻസിപ്പാൾ മലയാളിയാണന്നാണ് റിപ്പോർട്ട് എന്നാൽ സ്‌കൂളിന്റെ പേരെ അദ്ധ്യാപകരുടെ പേരൊ പുറത്ത് വിടാൻ പൊലീസും തയ്യാറായിട്ടില്ല. സംഭവം പരാതിയായതിന് പിന്നാലെ കഴിഞ്ഞ രണ്ടാഴ്ചയായി പ്രിൻസിപ്പാൾ സ്‌കൂളിൽ വരാറില്ലെന്നാണ് വിവരം.

സംഭവം ഇങ്ങനെ

ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് സംഭവം നടന്നത്. 14 വയസ്സ് പ്രായമുള്ള കുട്ടിയെ തന്റെ മൊബൈലിൽ സൂക്ഷിച്ചിരുന്ന അശ്ലീല ദൃശ്യങ്ങൾ പ്രിൻസിപ്പാൾ കാണിച്ച് കൊടുക്കുകയായിരുന്നു. സ്‌കൂൾ റെസ്റ്റ് റൂമിൽ വച്ചാണ് സംഭവം. ഈ ദൃശ്യങ്ങൾ കാണിച്ച് കൊടുത്തതിന് ശേഷം വൈദികൻ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയും പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയുമായിരുന്നു. ഇത്തരത്തിൽ ഒന്നിലധികം തവണ കുട്ടിയോട് വൈദികൻ മോശമായി പെരുമാറി. ഒരുതവണ പ്രിൻസിപ്പാളിന്റെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയും കുട്ടിയെ പീഡിപ്പിച്ചു.

പരാതിപ്പെട്ടാൽ തന്റെ പരീക്ഷ ഫലത്തെ ഉൾപ്പടെ ബാധിക്കുമോ എന്ന ആശങ്കയിലായിരുന്ന കുട്ടി ഇത് വർഷാവസാനമായപ്പോൾ സ്‌കൂൾ കൗൺസിലറോട് തുറന്ന് പറഞ്ഞു. എന്നാൽ പ്രിൻസിപ്പാളിനോട് ചോദിക്കുന്നതിന് പകരം അയാൾ ചെയ്തത്. കുട്ടിയെ ഭീണിപ്പെടുത്തുകയും പൊലീസിൽ പാരതിപ്പെടരുത് എന്ന് ചട്ടംകെട്ടുകയുമായിരുന്നു.

പിന്നീട് കുട്ടിയുടെ വീട്ടുകാർ പൊലീസിന് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.എഫ്‌ഐആറിൽ പറയുന്നത് പ്രകാരം മാർച്ച് 10, 12 എന്നീ ദിവസങ്ങളിലാണ് പീഡനം നടന്നതെന്ന് പൂണെ പൊലീസ് ഇൻസ്‌പെക്ടർ സായാജി ഗവാരെ പറഞ്ഞു. പാരതിയുമായി കൗൺസിലറുടെ അടുത്തെത്തിയപ്പോൾ പുറത്ത് പറഞ്ഞാൽ സ്‌കൂളിൽ നിന്ന് സസ്‌പോൻഡ് ചെയ്യും എന്നുൾപ്പടെയുള്ള ഭീഷണിയാണ് കൗൺസിലർ മുഴക്കിയത്.

പരീക്ഷ കഴിഞ്ഞ് സ്‌കൂൾ അടയ്ച്ചു. പിന്നീട് ജൂൺ മാസത്തിൽ വീണ്ടും സ്‌കൂൾ തുറന്നപ്പോൾ ഇതോ സ്‌കൂളിലേക്ക് പോകാൻ കുട്ടിക്ക് മടിയായിരുന്നു. തനിക്ക് ആ സ്‌കൂളിൽ പഠിക്കേണ്ട എന്ന് നിരന്തരം വാശി പിടിച്ചതോടെയാണ് കുട്ടിയോട് കാര്യം ചോദിച്ച് മനസ്സിലാക്കിയത്. പീഡന വിവരം കുട്ടി പുറത്ത് പറഞ്ഞതോടെയാണ് വീട്ടുകാർ പരാതിയുമായി മുന്നോട്ട് പോയത്.