- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് തുറന്നത് 131 വിദ്യാലയങ്ങൾ ഒഴികെ മുഴുവൻ സ്കുളുകളും; വിദ്യാലയത്തിലേക്ക് ആദ്യ ദിനമെത്തിയത് 12 ലക്ഷം കുട്ടികൾ; ഏറ്റവും കുടുതൽ കുട്ടികളെത്തിയത് പത്താം ക്ലാസിൽ; ഒന്നാം ദിനത്തിൽ ഹാജരായത് 4 ലക്ഷത്തോളം അദ്ധ്യാപകർ; കുട്ടികളെ സ്‌കൂളിൽ അയയ്ക്കാൻ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് മന്ത്രി
തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടർന്ന് ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം ആദ്യദിവസം സ്‌കൂളിലെത്തിയത് 12.08 ലക്ഷം കുട്ടികളെന്ന് വിദ്യാഭ്യാസവകുപ്പ്. ഇതിൽ ഒന്നാം ക്ലാസിലെ 1. 11 ലക്ഷം കുട്ടികളും രണ്ടാം ക്ലാസിലെ 1.07 ലക്ഷം കുട്ടികളും ആദ്യമായി സ്‌കൂളിലെത്തിയവരാണ്. ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പ്രകൃതിദുരന്ത ബാധിത മേഖലകളിലൊഴികെ എല്ലായിടത്തും പ്രവേശനോത്സവം നടന്നു. പത്താം ക്ലാസിലാണ് ഏറ്റവും കൂടുതൽ കുട്ടികളെത്തിയത്; 2.37 ലക്ഷം.
സംസ്ഥാനത്ത് ആകെ 42 ലക്ഷം സ്‌കൂൾ വിദ്യാർത്ഥികളാണുള്ളത്. ക്ലാസിലെ എല്ലാ കുട്ടികളും ഒരേദിവസം ഹാജരാകേണ്ടതില്ല. കോവിഡ് മാനദണ്ഡം പാലിക്കുന്നതിനാൽ രണ്ടും ചിലയിടത്ത് മൂന്നും ഷിഫ്റ്റാണ്. 131 എണ്ണം ഒഴികെ എല്ലാ സ്‌കൂളുകളും തുറന്നു. ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ 144531 അദ്ധ്യാപകർ ഹാജരായി. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 28314 അദ്ധ്യാപകരും ഹാജരായി.
സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടൺഹിൽ ജിഎൽപി സ്‌കൂളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കുട്ടികളെ സ്‌കൂളിൽ അയയ്ക്കാൻ ആശങ്ക വേണ്ടെന്നും എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ സർക്കാർ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ