- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികളിൽ നിന്നും വിദ്യാർത്ഥികൾക്ക് നേരിടേണ്ടിവരുന്നത് മോശം അനുഭവം; കുവൈത്തിലെ പൊതുവിദ്യാലയങ്ങളിൽ സുരക്ഷാ ജീവനക്കാരായി ഇനി വിദേശികളെ നിയമിക്കില്ല
വിദേശികളിൽ നിന്നും വിദ്യാർത്ഥികൾക്ക് മോശം അനുഭവങ്ങൾ നേരിടേണ്ടിവരുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് രാജ്യത്തെ പൊതുവിദ്യാലയങ്ങളിൽ സുരക്ഷാ ജീവനക്കാരായി വിദേശികളെ നിയമിക്കരുതെന്നു നിർദ്ദേശം. വലീദ് തബ്തബാഇ എംപിയാണ് നിർദ്ദേശം മുന്നോട്ടു വെച്ചത് . ഇതോടെ സുരക്ഷാജീവനക്കാരുടെ തസ്തികകൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടും. കൂടാതെ പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളുകളിൽ സ്വദേശി സ്ത്രീകളെ സുരക്ഷാ ജോലിക്കായി നിയോഗിക്കണമെന്നും നിർദ്ദേശം ഉയർന്നിട്ടുണ്ട് . സ്‌കൂളുകളിലെ സെക്യൂരിറ്റി ജീവനക്കാരുടെ നിയമനം സിവിൽ സർവിസ് കമീഷന്റെ അനുമതിയോടെയാവണമെന്നും നിർദ്ദേശമുണ്ട്. നിലവിൽ ഈജിപ്ത് , ഇന്ത്യ നേപ്പാൾ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഈ മേഖലയിൽ കൂടുതലായും ജോലി ചെയ്യുന്നത്.
വിദേശികളിൽ നിന്നും വിദ്യാർത്ഥികൾക്ക് മോശം അനുഭവങ്ങൾ നേരിടേണ്ടിവരുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് രാജ്യത്തെ പൊതുവിദ്യാലയങ്ങളിൽ സുരക്ഷാ ജീവനക്കാരായി വിദേശികളെ നിയമിക്കരുതെന്നു നിർദ്ദേശം. വലീദ് തബ്തബാഇ എംപിയാണ് നിർദ്ദേശം മുന്നോട്ടു വെച്ചത് .
ഇതോടെ സുരക്ഷാജീവനക്കാരുടെ തസ്തികകൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടും. കൂടാതെ പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളുകളിൽ സ്വദേശി സ്ത്രീകളെ സുരക്ഷാ ജോലിക്കായി നിയോഗിക്കണമെന്നും നിർദ്ദേശം ഉയർന്നിട്ടുണ്ട് . സ്‌കൂളുകളിലെ സെക്യൂരിറ്റി ജീവനക്കാരുടെ നിയമനം സിവിൽ സർവിസ് കമീഷന്റെ അനുമതിയോടെയാവണമെന്നും നിർദ്ദേശമുണ്ട്.
നിലവിൽ ഈജിപ്ത് , ഇന്ത്യ നേപ്പാൾ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഈ മേഖലയിൽ കൂടുതലായും ജോലി ചെയ്യുന്നത്.
Next Story