- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സ്‌കൂൾ വെടിവയ്പ്; മേരീസ് വില്ലെ പിൽച്ചക്ക് ഹൈസ്‌കൂളിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു
ന്യൂയോർക്ക്: മേരീസ് വില്ലെ പിൽച്ചക്ക് ഹൈസ്‌കൂളിൽ നടന്ന വെടിവയ്പിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. സീയാറ്റിലിൽ നിന്ന് 35 മൈൽ വടക്കു സ്ഥിതി ചെയ്യുന്ന ഈ സ്‌കൂളിൽ ഇന്നലെ രാവിലെ 10.39നാണ് ദാരുണ സംഭവം അരങ്ങേറിയത്. സ്‌കൂളിലെ ഒരു വിദ്യാർത്ഥി കഫറ്റീരിയയിൽ ഇരുന്ന് തന്റെ സഹപാഠികൾക്ക് നേരെ വെടിയുതിർത്തതിനെ തുടർന്നാണ് അനിഷ്ടസംഭവങ്ങൾ അരങ്ങേറിയ
ന്യൂയോർക്ക്: മേരീസ് വില്ലെ പിൽച്ചക്ക് ഹൈസ്‌കൂളിൽ നടന്ന വെടിവയ്പിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. സീയാറ്റിലിൽ നിന്ന് 35 മൈൽ വടക്കു സ്ഥിതി ചെയ്യുന്ന ഈ സ്‌കൂളിൽ ഇന്നലെ രാവിലെ 10.39നാണ് ദാരുണ സംഭവം അരങ്ങേറിയത്. സ്‌കൂളിലെ ഒരു വിദ്യാർത്ഥി കഫറ്റീരിയയിൽ ഇരുന്ന് തന്റെ സഹപാഠികൾക്ക് നേരെ വെടിയുതിർത്തതിനെ തുടർന്നാണ് അനിഷ്ടസംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ ഒരു പെൺകുട്ടിയെ വെടിവച്ച് കൊന്ന് വിദ്യാർത്ഥി പിന്നീട് സ്വയം വെടിയുതിർത്ത് മരിക്കുകയുമായിരുന്നു. ഇതിനിടെ മറ്റ് രണ്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെടിയേറ്റിട്ടുമുണ്ട്. ഇവർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
വെടിവയ്പിന്റെ ശബ്ദം കേട്ട് സ്‌കൂളിലെ നൂറു കണക്കിന് കുട്ടികൾ ക്ലാസ് റൂമുകളിൽ കയറി വാതിലടച്ചിരുന്നു. അവർ മൂന്ന് മണിക്കൂറോളം ഇവിടെ അടയ്ക്കപ്പെട്ടു. ലോ എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർ സ്ഥലത്ത് കുതിച്ചെത്തുകയും അവിടെ മറ്റ് തോക്കുധാരികൾ ഇല്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്തതിന് ശേഷമാണ് കുട്ടികളെ ക്ലാസ് മുറികളിൽ നിന്നും പുറത്തിറക്കിയത്. പരിക്കുകളൊന്നും പറ്റിയിട്ടില്ലാത്ത വിദ്യാർത്ഥികളെ സമീപത്തുള്ള ഒരു ചർച്ചിലേക്ക് മാറ്റുകയും മാതാപിതാക്കന്മാരോടൊപ്പം പോകാൻ അനുവദിക്കുകയുമായിരുന്നു.
സ്‌കൂൾ ഷൂട്ടിങ് രാജ്യത്ത് പെരുകി വരികയാണെന്നാണ് ഇവർട്ടിലെ പ്രൊവിഡൻസ് റീജിയണൽ മെഡിക്കൽ സെന്ററിലെ ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. ജോണി റോബർട്ട്‌സ് പറയുന്നത്. സ്‌കൂൾ വെടിവയ്പിൽ മുറിവേറ്റ നാല് കുട്ടികളെയും ഇവിടെയാണ് ആദ്യം ഇവിടെയാണ് പ്രവേശിപ്പിച്ചിരുന്നത്. ഇങ്ങനെ അപകടത്തിൽ പെടുന്ന കുട്ടികളെ രക്ഷിക്കാൻ ഇവിടെ പല ചികിത്സാ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഡോ. റോബർട്ട് പറയുന്നു.