ദോഹ: ട്രാഫിക് സുരക്ഷയെക്കുറിച്ച് സ്‌കൂൾ കുട്ടികൾക്ക് അറിവു പകർന്നുകൊടുക്കാൻ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ നീക്കം. പരീക്ഷണാർഥം പെൺകുട്ടികളുടെ സ്‌കൂളുകളുൾപ്പെടെ അഞ്ചു സ്‌കൂളുകളിൽ നടപ്പാക്കാൻ തീരുമാനമായെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് അറിയിച്ചു.

പൈലറ്റ് പ്രൊജക്ട് എന്ന രീതിയിൽ എല്ലാ സ്വതന്ത്രസ്‌കൂളുകളും ട്രാഫിക് സേഫ്റ്റിയെക്കുറിച്ച് ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും വക്താവ് വെളിപ്പെടുത്തി. ഇത്തരം ക്ലാസുകളുടെ അവസാനം ട്രാഫിക് സുരക്ഷയെക്കുറിച്ച് കുട്ടികൾക്കുള്ള വിജ്ഞാനം അളന്നതിനു ശേഷമായിരിക്കും ട്രാഫിക് സുരക്ഷ പാഠ്യപദ്ധതിയിൽ വ്യാപമായി ഉൾപ്പെടുത്തണമോയെന്ന കാര്യം തീരുമാനിക്കുകയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. റോഡുകൾ ക്രോസ് ചെയ്യുമ്പോഴും തങ്ങളുടെ പ്രാദേശത്തെ തെരുവുകളിൽ കളിക്കുകയും മറ്റും ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറ്റും ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.


കൂടാതെ വലുതായി വാഹനം ഓടിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളും അവർ ഇപ്പോഴേ സ്വായത്തമാക്കുന്നു. സ്‌കൂളുകളിൽ പൈലറ്റ് പ്രൊജക്ടുകളായി നടപ്പാക്കുന്ന പദ്ധതി വിജയകരമണെന്ന് കണ്ടെത്തിയാൽ എല്ലാ സർക്കാർ സ്‌കൂളുകളിലും ഇതു നടപ്പാക്കുമെന്ന് ഡയറക്ടർ ഓഫ് ദ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ബ്രിഗേഡിയർ മുഹമ്മദ് സാദ് അൽ ഖാർജി പറയുന്നു.