കാലാവസ്ഥാ വ്യതിയാനത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഓസ്ട്രേലിയൻ കുട്ടികൾ ഇന്ന് ക്ലാസുകൾ ബഹിഷ്‌കരിച്ച് തെരുവിലിറങ്ങും.രാജ്യത്തൊട്ടാകെ നടക്കുന്ന റാലികളിൽ 50,000 വിദ്യാർത്ഥികൾ വരെ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.വിവാദമായ അദാനി ഖനി ഉൾപ്പെടെ ഓസ്ട്രേലിയയിൽ പുതിയ കൽക്കരി, എണ്ണ, വാതക പദ്ധതികൾ വേണ്ടെന്നും പ്രതിഷേധക്കാർ ആഹ്വാനം ചെയ്യുന്നു.

ഇന്ത്യയുടെ അദാനി എന്റർപ്രൈസസ് പുതിയ താപ കൽക്കരി ഖനി വികസിപ്പിച്ചതിന് ഓസ്ട്രേലിയയുടെ ചില ഭാഗങ്ങളിൽ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ആളോഹരി അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ കാർബൺ ഉദ്വമനം നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ.കൂടാതെ രാജ്യത്ത് ചൂടിന്റെ കാഠിന്യം ്ഏറിയിട്ടുണ്ടെന്നും കാട്ടുതീ ഉൾപ്പെടെയുള്ള കടുത്ത കാലാവസ്ഥാ സംഭവങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായതായും പ്രതിഷേധക്കാർ പറയുന്നു.

മുൻവർഷങ്ങളിലും കാലാവസ്ഥാവ്യതിയാനം തടയാൻ സർക്കാരുകളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും അടിയന്തര നടപടി ആവശ്യപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾ പഠിപ്പുമുടക്കി തെരുവിലിറങ്ങിയിട്ടുണ്ട്.