- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയും പത്താംക്ലാസുകാരനും പുതിയ സ്ഥലത്ത് താമസം തുടങ്ങിയപ്പോൾ മുതൽ അയൽവാസികൾക്ക് സംശയം തോന്നി; ബീച്ചിലൂടെയുള്ള നടത്തവും ഇടപഴകലും കണ്ടപ്പോൾ പന്തിയല്ലെന്ന് തോന്നി പൊലീസിലും വിവരമെത്തിച്ചു; ഒളിച്ചോടിയ വല്ല്യമ്മയും മകനും ഫോർട്ട് കൊച്ചി പൊലീസിന്റെ പിടിയിൽ; പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച യുവതിക്കെതിരെ പോക്സോയും ചുമത്തി
ചേർത്തല: കഴിഞ്ഞ ചൊവ്വാഴ്ച ചേർത്തലയിൽ നിന്നു കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെയും വല്ല്യച്ഛന്റെ രണ്ടാം ഭാര്യയായ യുവതിയെയും ഫോർട്ട് കൊച്ചിയിൽ നിന്നു പൊലീസ് പിടികൂടി. അവിടെയൊരു വീട്ടിൽ കഴിയുകയായിരുന്നു യുവതിയും വിദ്യാർത്ഥിയുമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ കടപ്പുറത്തു ചെന്ന ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാരൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അറിയിച്ചു. വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയതിനു യുവതിയെ പ്രതിയാക്കി പൊലീസ് കേസെടുത്തു. യുവതിക്കെതിരെ പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും. വിദ്യാർത്ഥിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുൻപാകെ ഹാജരാക്കും. ഒളിച്ചോടിയ ശേഷം ഇവർ കൊച്ചിയിലെ തന്നെ ഒരു വീട്ടിൽ താമസിക്കുകയായിരുന്നു. ബീച്ചിൽ ഇരുവരും ഇരിക്കുന്നത് കണ്ട ഒരു അയൽവാസിക്ക് സംശയം തോന്നിയതാണ് കേസിൽ നിർണായകമായത്. ഇതിന് പിന്നാലെ ഇയാൾ ഫോർട്ട്‌കൊച്ചി പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി ഇവരെ സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി
ചേർത്തല: കഴിഞ്ഞ ചൊവ്വാഴ്ച ചേർത്തലയിൽ നിന്നു കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെയും വല്ല്യച്ഛന്റെ രണ്ടാം ഭാര്യയായ യുവതിയെയും ഫോർട്ട് കൊച്ചിയിൽ നിന്നു പൊലീസ് പിടികൂടി. അവിടെയൊരു വീട്ടിൽ കഴിയുകയായിരുന്നു യുവതിയും വിദ്യാർത്ഥിയുമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ കടപ്പുറത്തു ചെന്ന ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാരൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അറിയിച്ചു. വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയതിനു യുവതിയെ പ്രതിയാക്കി പൊലീസ് കേസെടുത്തു. യുവതിക്കെതിരെ പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും. വിദ്യാർത്ഥിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുൻപാകെ ഹാജരാക്കും.
ഒളിച്ചോടിയ ശേഷം ഇവർ കൊച്ചിയിലെ തന്നെ ഒരു വീട്ടിൽ താമസിക്കുകയായിരുന്നു. ബീച്ചിൽ ഇരുവരും ഇരിക്കുന്നത് കണ്ട ഒരു അയൽവാസിക്ക് സംശയം തോന്നിയതാണ് കേസിൽ നിർണായകമായത്. ഇതിന് പിന്നാലെ ഇയാൾ ഫോർട്ട്‌കൊച്ചി പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി ഇവരെ സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി വിശദമായി കാര്യങ്ങൾ ചോദിച്ചിപ്പോഴാണ് ഇരുവരും കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
മകനെ കാണാതായതായി രണ്ട് ദിവസം മുമ്പാണ് വിദ്യാർത്ഥിയുടെ വീട്ടുകാർ പൊലീസിൽ പറഞ്ഞത്. അപ്പോഴും ഇവർക്ക് അറിയില്ലായിരുന്നു കുട്ടി പോയത് വല്ല്യമ്മയ്‌ക്കൊപ്പമാണെന്ന്. പിന്നീട് വീട്ടുകാർ തമ്മിൽ സംസാരിച്ചപ്പോഴാണ് കുട്ടിയുടെ വല്ല്യമ്മയായ ശോഭിതയേയും എറണാകുളത്ത് നിന്നും കാണാതായതായി വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒരുമിച്ച് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുന്നത്.
അതേസമയം മൊബൈലിൽ കൂടിയാണ് യുവതിയും പയ്യനും തമ്മിൽ അടുപ്പത്തിലായതെന്നാണ് സൂചന. ഏതാനും നാളുകൾക്ക് മുമ്പ് കാണാതായ കുട്ടിയുടെ അച്ഛന്റെ അച്ഛൻ മരിച്ചിരുന്നു. ആ സമയത്ത് കുടുംബത്തിലുള്ള എല്ലാവരും ഒത്തുകൂടുകയും ഒരുമിച്ച് ഒരുവീട്ടിൽ ഒരു മാസത്തോളം താമസിക്കുകയും ചെയ്തിരുന്നു. ഈ പരിചയം പിന്നീട് മൊബൈൽ സൗഹൃദത്തിലേക്ക് വഴിമാറുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇരുവരും തിരുവനന്തപുരത്തെത്തിയിതിന്റെ സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങിയിട്ടും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.