- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ അദ്ധ്യാപകനെ കാണാതായത് രണ്ടു ദിവസം മുമ്പ്; പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ദൂരൂഹ സാഹചര്യത്തിൽ ഒഴിഞ്ഞ പറമ്പിൽ മൃതദേഹം; മരണപ്പെട്ടത് മലപ്പുറത്ത് അദ്ധ്യാപനം നടത്തുന്ന എറണാകുളം സ്വദേശി മത്തായി മാസ്റ്റർ
മലപ്പുറം: രണ്ടു ദിവസം മുമ്പ് കാണാതായ സ്‌കൂൾ അദ്ധ്യാപകന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. മലപ്പുറം തിരൂരങ്ങാടി എ.ആർ. നഗറിൽ നിന്നും കാണാതായ സ്‌കൂൾ അദ്ധ്യാപകനൂം എറണാകുളം സ്വദേശിയും നിലവിൽ എ.ആർ നഗറിൽ താമസിക്കുകയും ചെയ്യുന്ന എ പി മത്തായി മാസ്റ്ററിന്റെ(65) മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മുതൽ കാണാതായതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ തിരൂരങ്ങാടി പൊലിസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഇദ്ദേഹം പൂകയൂർ യാറത്തുംപടി ഭാഗത്ത് നിന്നും കുട്ടിശ്ശേരിചിന ഭാഗത്തേക്ക് പോകുന്നതായി ദൃശ്യം ലഭിച്ചു.
തിരൂരങ്ങാടി പൊലിസും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിൽ ഇന്നു രാവിലെ പരിസരത്തെ വീടിനോട് ചേർന്ന ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തിരൂരങ്ങാടി പൊലിസും തേഞ്ഞിപ്പാലം പൊലീസും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: ചിന്നമ്മ (എ.ആർ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ റിട്ട. അദ്ധ്യാപിക). മക്കൾ: ബിൻസി പി മാത്യു, ബിനി പി മാത്യു. മരുമകൻ: നിതിൻ മാത്യു(പെരുമ്പാവൂർ). മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ജന്മനാടായ എറണാകുളത്തേക്ക് കൊണ്ടുപോകും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്