സിംഗപ്പൂർ: അടുത്തഅധ്യയന വർഷത്തിൽ പ്രൈമറി, സെക്കൻഡറി സ്‌കൂളുകൾ ജനുവരി മൂന്നിന് തുറന്ന് നവംബർ 17ന് അടയ്ക്കുമെന്ന് മിനിസ്ട്രി ഓഫ് എഡ്യുക്കേഷൻ. ജനുവരി രണ്ട് പൊതു അവധി ദിനമായതിനാൽ മൂന്നിനാണ് 2017 അധ്യയന വർഷം ആരംഭിക്കുന്നത്.

ജൂലൈ മൂന്നിന് യൂത്ത് ഡേ, ഓഗസ്റ്റ് പത്തിന് ദേശീയ ദിനം, ഓഗസ്റ്റ് 31ന് ടീച്ചേഴ്‌സ് ഡേ, ഒക്ടോബർ ആറിന് ചിൽഡ്രൻസ് ദിനം എന്നിങ്ങനെ നാല് ഷെഡ്യൂൾഡ് പൊതുഅവധി ദിനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണിയർ കോളേജ് (ജെസി) ആദ്യ വർഷത്തിൽ പ്രവേശിക്കുന്നവർക്കും മില്ലേനിയ ഇൻസ്റ്റിറ്റ്യൂട്ടി (എംഐ)ലേക്ക് പ്രവേശിക്കുന്നവർക്കും ഫെബ്രുവരി മൂന്നിനാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഒ ലെവൽ റിസൾട്ടുകൾ ജനുവരി മധ്യത്തിൽ പ്രസിദ്ധീകരിക്കും.

രണ്ടാം വർഷം ജെസി, എം ഐ വിദ്യാർത്ഥികൾക്കുള്ള ക്ലാസ് ജനുവരി ഒമ്പതിന് ആരംഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു. ജെസി, എംഐ വിദ്യാർത്ഥികൾക്ക് നാലു വെക്കേഷൻ പീരിയഡുകൾ ഉണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2017 വർഷത്തെ സ്‌കൂൾ ടേമുകളും ഹോളിഡേകളുടെ എഡ്യൂക്കേഷൻ മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.