- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ചൂട് കനത്തു; പ്രവർത്തി സമയം കുറയ്ക്കാൻ ഇന്ത്യൻ സ്‌കൂളുകളും സ്വകാര്യ സ്‌കൂളുകളും തയാറാകുന്നു
ദോഹ: ചൂടിന്റെ ആധിക്യം സഹിക്കാൻ പറ്റാതായതോടെ ഇന്ത്യൻ സ്‌കൂളുകളും സ്വകാര്യ സ്‌കൂളുകളും പ്രവർത്തി സമയം കുറയ്ക്കാൻ ഒരുങ്ങുന്നു. സുപ്രീം കൗൺസിൽ ഓഫ് എഡ്യുക്കേഷന്റെ നിർദേശമനുസരിച്ച് പബ്ലിക് സ്‌കൂളുകൾ പ്രവർത്തി സമയം കുറച്ചിരുന്നുവെങ്കിലും ചൂട് കനത്തതോടെ പ്രവർത്തി സമയം കുറയ്ക്കാൻ ഇന്ത്യൻ സ്‌കൂളുകളും സ്വകാര്യ സ്‌കൂളുകളും നിർബന്ധിത
ദോഹ: ചൂടിന്റെ ആധിക്യം സഹിക്കാൻ പറ്റാതായതോടെ ഇന്ത്യൻ സ്‌കൂളുകളും സ്വകാര്യ സ്‌കൂളുകളും പ്രവർത്തി സമയം കുറയ്ക്കാൻ ഒരുങ്ങുന്നു. സുപ്രീം കൗൺസിൽ ഓഫ് എഡ്യുക്കേഷന്റെ നിർദേശമനുസരിച്ച് പബ്ലിക് സ്‌കൂളുകൾ പ്രവർത്തി സമയം കുറച്ചിരുന്നുവെങ്കിലും ചൂട് കനത്തതോടെ പ്രവർത്തി സമയം കുറയ്ക്കാൻ ഇന്ത്യൻ സ്‌കൂളുകളും സ്വകാര്യ സ്‌കൂളുകളും നിർബന്ധിതരാകുകയായിരുന്നു. ചൂടു മൂലം വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് പ്രവർത്തി സമയം കുറയ്ക്കുന്നത്.
ദോഹയിലെ ബിർല സ്‌കൂൾ, ഐഡിയൽ സ്‌കൂൾ എന്നിവ ഞായറാഴ്ച മുതൽ പുതിയ സമയക്രമീകരണം നടത്തും. രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12.30 വരെയാണ് ബിർല സ്‌കൂളിലെ പുതിയ പ്രവൃത്തിസമയം. റമദാൻ തുടങ്ങുന്നതോടെ മറ്റ് ഇന്ത്യൻ സ്‌കൂളുകളിലും സ്വകാര്യ വിദ്യാലയങ്ങളിലും പ്രവൃത്തി സമയം കുറക്കുമെന്നാണ് അറിയുന്നത്. ഡൽഹി പബ്ലിക് സ്‌കൂൾ, ഭവൻസ് പബ്ലിക് സ്‌കൂൾ, ഒലിവ് ഇന്റർനാഷനൽ സ്‌കൂൾ എന്നിവയെല്ലാം പഠനസമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ജൂൺ ഒൻപതു മുതലാണ് ഡൽഹി പബ്ലിക് സ്‌കൂളിൽ സമയം മാറ്റുന്നത്. നഴ്‌സറി, കെജി വിഭാഗങ്ങൾ 7.15ന് ആരംഭിച്ച് 10.30ന് അവസാനിക്കും. മറ്റു ക്ലാസുകൾ 7.15ന് ആരംഭിച്ച് ഉച്ചയ്ക്ക് ഒരുമണിക്കാണ് അവസാനിക്കുകയെന്ന് സ്‌കൂൾ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു. ഖത്തറിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന എംഇഎസ് ഇന്ത്യൻ സ്‌കൂളിൽ സമയമാറ്റം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എംഇഎസിൽ 11ന് പരീക്ഷകൾ ആരംഭിക്കുകയാണ്. അതിനാൽ പത്തിനു സ്‌കൂൾ അവധിയാണ്. 11 മുതൽ സ്‌കൂൾ രാവിലെ ഏഴിനു പകരം 7.30നേ തുടങ്ങൂ. 11.30ന് പരീക്ഷ അവസാനിപ്പിച്ച് കുട്ടികളുമായി 12.30ന് സ്‌കൂൾബസുകൾ മടങ്ങും.
കനത്ത വേനലിനൊപ്പം റമദാൻ വ്രതവും കൂടി ആരംഭിക്കുന്നതോടെ സ്‌കുൾ വിദ്യാർത്ഥികൾക്ക് വലിയ പ്രയാസമാകും. ഇത് മുന്നിൽ കണ്ടാണ് സുപ്രീം എജുക്കേഷൻ കൗൺസിൽ ഇൻഡിപെൻഡന്റ് സ്‌കൂളുകൾക്ക് പുതിയ സമയക്രമം പ്രഖ്യാപിച്ചത്.