- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ സെപ്റ്റംബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കുന്നു; ആദ്യഘട്ടത്തിൽ തുറക്കുക ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകൾ; തീരുമാനം വിദ്ഗധ സമിതി റിപ്പോർട്ട് അംഗീകരിച്ച്
ന്യൂഡൽഹി: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കാൻ ഡൽഹി സർക്കാർ തീരുമാനം. 6 മുതൽ 8 വരെയുള്ള ക്ലാസുകൾ സെപ്റ്റംബർ എട്ട് മുതലും ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകൾ സെപ്റ്റംബർ ഒന്നിനും ആരംഭിക്കും.
വിദ്ഗധ സമിതി റിപ്പോർട്ട് അംഗീകരിച്ചാണ് സർക്കാർ തീരുമാനം. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ വർഷം മാർച്ചിലാണ് ഡൽഹിയിൽ സ്കൂളുകൾ അടച്ചത്. കഴിഞ്ഞ ജനുവരിയിൽ 9-12 ക്ലാസുകൾ ആരംഭിച്ചിരുന്നെങ്കിലും കോവിഡ്് വീണ്ടും വ്യാപിച്ചതോടെ ക്ലാസുകൾ നിർത്തിവെയ്ക്കുകയായിരുന്നു. അടുത്തിടെ പ്രതിദിനം നൂറിൽ താഴെയാണ് രാജ്യതലസ്ഥാനത്തെ കോവിഡ് കേസുകൾ.
മറുനാടന് മലയാളി ബ്യൂറോ
Next Story