- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി വയറുവേദനയെ തുടർന്ന് മരിച്ചു; എട്ട് വയസുകാരിയായ തെലുങ്കാന സ്വദേശിനിയുടെ മരണവാർത്തയുടെ ഞെട്ടലിൽ ഇന്ത്യൻ സമൂഹം
ഒമാനിൽ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥിനി വയറുവേദനയെ തുടർന്ന് മരിച്ചതായി റിപ്പോർട്ട്. തെലുങ്കാന സ്വദേശിയായ ലീക്കിത്ത ബഹാന എന്ന എട്ട് വയസുകാരിയാണ് സ്‌കൂൾ വച്ച് വയറുവേദനയും തുടർന്നുണ്ടായ ശർദ്ദിലിനെയും തുടർന്ന് മരണമടഞ്ഞത്. ഇന്ത്യൻ സ്‌കൂൾ സീബിലെ വിദ്യാർത്ഥിനിയാണ് മരിച്ച ലീക്കീത്ത്. സ്‌കൂളിൽ നിന്നും കുട്ടിക്ക് വയറുവേദനയും ശർദ്ദിലും ഉണ്ടായതിനെ തുടർന്ന് രക്ഷിതാക്കളെ വിവിരം അറിയിക്കുകയും അവർ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയതായും സ്‌കൂൾ അധികൃതർ അറിയിച്ചു. വീട്ടിലേത്തിച്ച ലീക്കിത്തെയെ ആശുപത്രിയിലെത്തിക്കും മുമ്പേ മരണപ്പെട്ടതായാണ് കുടുംബാംഗങ്ങൾ പറയുന്നു. എന്നാൽ മരണ കാരണം വ്യക്തമല്ല. കുറച്ച് നാളായ ലീക്കിത്ത വയറുവേദനയെപ്പറ്റി പരാതിപ്പെടാറുണ്ടെന്നും സ്‌കൂൾ അവധിക്കാലത്ത് നാട്ടിലെത്തിച്ച് ചികിത്സ തേടാനായി ഇരിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു. രാജ്യത്ത് ചികിത്സാ ചെലവ് താങ്ങാവുന്നതിൽ അധികമായതിനാൽ ആണ് അവർ സ്വദേശത്ത് എത്തി ചികിത്സിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ലീക്കിത്തയുടെ മരണം കാരണം ഇതുവ
ഒമാനിൽ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥിനി വയറുവേദനയെ തുടർന്ന് മരിച്ചതായി റിപ്പോർട്ട്. തെലുങ്കാന സ്വദേശിയായ ലീക്കിത്ത ബഹാന എന്ന എട്ട് വയസുകാരിയാണ് സ്‌കൂൾ വച്ച് വയറുവേദനയും തുടർന്നുണ്ടായ ശർദ്ദിലിനെയും തുടർന്ന് മരണമടഞ്ഞത്.
ഇന്ത്യൻ സ്‌കൂൾ സീബിലെ വിദ്യാർത്ഥിനിയാണ് മരിച്ച ലീക്കീത്ത്. സ്‌കൂളിൽ നിന്നും കുട്ടിക്ക് വയറുവേദനയും ശർദ്ദിലും ഉണ്ടായതിനെ തുടർന്ന് രക്ഷിതാക്കളെ വിവിരം അറിയിക്കുകയും അവർ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയതായും സ്‌കൂൾ അധികൃതർ അറിയിച്ചു. വീട്ടിലേത്തിച്ച ലീക്കിത്തെയെ ആശുപത്രിയിലെത്തിക്കും മുമ്പേ മരണപ്പെട്ടതായാണ് കുടുംബാംഗങ്ങൾ പറയുന്നു. എന്നാൽ മരണ കാരണം വ്യക്തമല്ല.
കുറച്ച് നാളായ ലീക്കിത്ത വയറുവേദനയെപ്പറ്റി പരാതിപ്പെടാറുണ്ടെന്നും സ്‌കൂൾ അവധിക്കാലത്ത് നാട്ടിലെത്തിച്ച് ചികിത്സ തേടാനായി ഇരിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു. രാജ്യത്ത് ചികിത്സാ ചെലവ് താങ്ങാവുന്നതിൽ അധികമായതിനാൽ ആണ് അവർ സ്വദേശത്ത് എത്തി ചികിത്സിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ലീക്കിത്തയുടെ മരണം കാരണം ഇതുവരെ വ്യക്തമായിട്ടില്ല.