- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
കുട്ടി ഗുണ്ടകളെ കൈകാര്യം ചെയ്യാൻ ഇനി പൊലീസിന്റെ സഹായം തേടാം; ഇൻഡിപെൻഡന്റ് സ്കൂളുകൾക്കുള്ള നിർദേശങ്ങളിൽ ഭേദഗതികളുമായി സുപ്രീം എഡ്യൂക്കേഷൻ കൗൺസിൽ
ദോഹ: സ്‌കൂളിലെ കുട്ടി ഗുണ്ടകളെ കൈകാര്യം ചെയ്യാൻ ഇനി മുതൽ പൊലീസിന്റെ സഹായം തേടാമെന്ന് ഇൻഡിപെൻഡന്റ് സ്‌കൂളുകൾക്ക് സുപ്രിം എഡ്യൂക്കേഷൻ കൗൺസിലിന്റെ നിർദ്ദേശം. സ്‌കൂളിൽ കുട്ടികൾ തമ്മിൽ കലാപം ഉണ്ടാകുകയാണെങ്കിൽ സ്‌കൂൾ അധികൃതരുടെ നിയന്ത്രണത്തിലും അപ്പുറം പോകുന്ന കേസുകളിൽ പൊലീസിന്റെ സഹായം തേടാമെന്നാണ് സുപ്രീം എഡ്യൂക്കേഷൻ കൗൺസിൽ ഇൻഡ
ദോഹ: സ്‌കൂളിലെ കുട്ടി ഗുണ്ടകളെ കൈകാര്യം ചെയ്യാൻ ഇനി മുതൽ പൊലീസിന്റെ സഹായം തേടാമെന്ന് ഇൻഡിപെൻഡന്റ് സ്‌കൂളുകൾക്ക് സുപ്രിം എഡ്യൂക്കേഷൻ കൗൺസിലിന്റെ നിർദ്ദേശം. സ്‌കൂളിൽ കുട്ടികൾ തമ്മിൽ കലാപം ഉണ്ടാകുകയാണെങ്കിൽ സ്‌കൂൾ അധികൃതരുടെ നിയന്ത്രണത്തിലും അപ്പുറം പോകുന്ന കേസുകളിൽ പൊലീസിന്റെ സഹായം തേടാമെന്നാണ് സുപ്രീം എഡ്യൂക്കേഷൻ കൗൺസിൽ ഇൻഡിപെൻഡന്റ് സ്‌കൂളുകൾക്ക് നൽകിയ നിർദേശത്തിൽ പറയുന്നത്.
സാഹചര്യം അനുസരിച്ച് പൊലീസിന്റെ സഹായം സ്‌കൂളുകൾക്ക് തേടാമെന്നാണ് നിർദ്ദേശം. നിലവിൽ കുട്ടികൾ തമ്മിൽ ഗ്രൂപ്പ് വഴക്കുകൾ ഉണ്ടാകുകയാണെങ്കിൽ സ്‌കൂൾ അധികൃതർ തന്നെ സംഭവത്തിൽ അന്വേഷണം നടത്തി അടുത്ത പൊലീസിൽ റിപ്പോർട്ട് നൽകുകയാണ് പതിവ്. എന്നാൽ ഇനി മുതൽ സ്‌കൂളിൽ കുട്ടികൾ തമ്മിൽ അരങ്ങേറുന്ന കലാപങ്ങൾ സ്‌കൂൾ അധികൃതർക്ക് നിയന്ത്രിക്കാൻ പാറ്റാത്തതാണെങ്കിൽ നേരിട്ട് പൊലീസിനെ വിളിക്കാം. ഇങ്ങനെ നടക്കുന്ന അടിപടിയിൽ സ്‌കൂളിലെ സാമഗ്രികൾക്ക് കേടുപാടു സംഭവിക്കുകയാണെങ്കിൽ മാതാപിതാക്കൾ അതിനുള്ള പണം നൽകേണ്ടതായുണ്ട്.
കഴിഞ്ഞ വർഷം ഇൻഡിപെൻഡന്റ് സ്‌കൂളുകൾക്ക് സുപ്രീം എഡ്യൂക്കേഷൻ കൗൺസിൽ നൽകിയ ഡിസിപ്ലിനറി ഗൈഡ്‌ലൈനുകളുടെ ഭേദഗതി എന്ന നിലയിലാണ് പുതിയ നിർദേശങ്ങൾ സമർപ്പിച്ചിരിക്കുന്നത്. സ്‌കൂളുകളിൽ കുട്ടികൾ തമ്മിലുള്ള അടിപിടി നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഭേദഗതി നടപ്പാക്കുന്നത്. അതേസമയം നേരത്തെ നൽകിയിരുന്ന നിർദേശങ്ങൾ കുട്ടികൾ സ്‌കൂളിൽ ഹാജരാകുന്നത് സംബന്ധിച്ചുള്ളതായിരുന്നു.
അടിപിടിയുടെ സ്വഭാവമനുസരിച്ച് മൂന്നു മുതൽ അഞ്ചു ദിവസം വരെ കുട്ടിയെ സ്‌കൂളിൽ നിന്നു സസ്‌പെൻഡ് ചെയ്യാനുള്ള അധികാരവും അധികൃതർക്ക് എസ്ഇസി നൽകുന്നുണ്ട്. നിരവധി തവണ ഇത്തരം സംഭവത്തിൽ പങ്കാളിയാകുന്ന കുട്ടിയെ സ്‌കൂളിൽ നിന്ന് മാറ്റാനും അധികൃതർക്ക് അധികാരമുണ്ടായിരിക്കും.



