- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടു വച്ച മാർഗ നിർദേശങ്ങൾ പാലിക്കുന്ന കെട്ടിടങ്ങളിൽ മാത്രം സ്‌കൂളുകൾ പ്രവർത്തിക്കാൻ അനുവാദം; സൗദിയിലെ നൂറിലധികം സ്‌കൂളുകൾ പുതിയ കെട്ടിടങ്ങളിലേക്ക് മാറി
റിയാദ്: വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടു വച്ച മാർഗ നിർദേശങ്ങൾ പാലിക്കുന്ന കെട്ടിടങ്ങളിൽ മാത്രം സ്‌കൂളുകൾ പ്രവർത്തിക്കാവൂവെന്ന നിയമം വന്നതോടെ നൂറിലധികം സ്‌കൂളുകൾ പുതിയ കെട്ടിടങ്ങളിലേക്ക് മാറി. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് പല സ്വകാര്യ സ്‌കൂളുകളും പുതിയ കെട്ടിടങ്ങളിലേക്ക് മാറിയത്. മതിയായ സൗകര്യമില്ലാത്ത സ്‌കൂളുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയതോടെയാണ് പുതിയ കെട്ടിടത്തിലേക്ക് സൂകുളൂകൾ മാറിയത്. സ്‌കൂളിനായി പ്രത്യേകം തയ്യാറാക്കിയതോ വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടു വച്ച മാർഗ നിർദേശങ്ങൾ പാലിക്കുന്നതോ ആയ കെട്ടിടങ്ങളിൽ മാത്രമേ സ്‌കൂളുകൾ നടത്താൻ അനുവദിക്കുകയുള്ളൂ എന്നാണു നിലവിലുള്ള ചട്ടം. എട്ടു മാസം മുമ്പാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. മതിയായ സൗകര്യമുള്ള കെട്ടിടത്തിലേക്ക് സ്‌കൂൾ മാറ്റാൻ രണ്ട് അധ്യായന വർഷത്തെ സമയമാണ് സ്‌കൂളുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. ഇതിനിടയിൽ നൂറ്റിയഞ്ചു സ്വകാര്യ ഇന്റർനാഷണൽ സ്‌കൂളുകൾ പുതിയ കെട്ടിടങ
റിയാദ്: വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടു വച്ച മാർഗ നിർദേശങ്ങൾ പാലിക്കുന്ന കെട്ടിടങ്ങളിൽ മാത്രം സ്‌കൂളുകൾ പ്രവർത്തിക്കാവൂവെന്ന നിയമം വന്നതോടെ നൂറിലധികം സ്‌കൂളുകൾ പുതിയ കെട്ടിടങ്ങളിലേക്ക് മാറി. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് പല സ്വകാര്യ സ്‌കൂളുകളും പുതിയ കെട്ടിടങ്ങളിലേക്ക് മാറിയത്.
മതിയായ സൗകര്യമില്ലാത്ത സ്‌കൂളുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയതോടെയാണ് പുതിയ കെട്ടിടത്തിലേക്ക് സൂകുളൂകൾ മാറിയത്. സ്‌കൂളിനായി പ്രത്യേകം തയ്യാറാക്കിയതോ വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടു വച്ച മാർഗ നിർദേശങ്ങൾ പാലിക്കുന്നതോ ആയ കെട്ടിടങ്ങളിൽ മാത്രമേ സ്‌കൂളുകൾ നടത്താൻ അനുവദിക്കുകയുള്ളൂ എന്നാണു നിലവിലുള്ള ചട്ടം. എട്ടു മാസം മുമ്പാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്.
മതിയായ സൗകര്യമുള്ള കെട്ടിടത്തിലേക്ക് സ്‌കൂൾ മാറ്റാൻ രണ്ട് അധ്യായന വർഷത്തെ സമയമാണ് സ്‌കൂളുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. ഇതിനിടയിൽ നൂറ്റിയഞ്ചു സ്വകാര്യ ഇന്റർനാഷണൽ സ്‌കൂളുകൾ പുതിയ കെട്ടിടങ്ങളിലേക്ക് മാറി. നൂറ്റിമുപ്പത്തിമൂന്നു സ്‌കൂളുകൾ കൂടി ഉടൻ പുതിയ കെട്ടിടത്തിലേക്ക് മാറുമെന്നാണ് റിപ്പോർട്ട്. മാനദണ്ഡങ്ങൾപാലിക്കാത്ത സ്‌കൂളുകൾക്കെതിരെ നടപടി സ്വീകരിക്കും.