- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
അവധിക്കാലത്തിനു വിട; ഖത്തറിൽ പുതിയ അധ്യയന വർഷത്തിന് ഞായറാഴ്ച തുടക്കം; മൂന്നു ലക്ഷത്തോളം വിദ്യാർത്ഥികൾ സ്‌കൂളിലേക്ക്
ദോഹ: സമ്മർ ഹോളിഡേ കഴിഞ്ഞതോടെ ഞായറാഴ്ച പുതിയ അധ്യയന വർഷത്തിന് തുടക്കമാകും. മൂന്നു ലക്ഷത്തോളം കുട്ടികൾ സ്‌കൂളിലേക്ക് പോകാൻ തുടങ്ങുന്നതോടെ ഗതാഗതക്കുരുക്കും ഇനി പതിവു കാഴ്ചയാകും. അതിരാവിലേയും ഉച്ചകഴിഞ്ഞും നഗരത്തിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് നേരിടാൻ ആഴ്ചകളായി പരിശ്രമങ്ങൾ നടത്തിവരികയാണ്. സ്‌കൂൾ ബസുകളുടെ ഫലപ്രദമായ സേവനത്തിനായി ആഴ്ചകളായി നിരവധി തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. പരിശീലനവും ഇതിനായി നൽകിക്കഴിഞ്ഞു. 191 പബ്ലിക് ഇൻഡിപെൻഡന്റ് സ്‌കൂളുകളിലായി 12940 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 100319വിദ്യാർത്ഥികൾക്കുള്ള സീറ്റുണ്ട്. 160 സ്വകാര്യ സ്‌കൂളുകളും 85 കിന്റർഗാർട്ടനുകളുമുണ്ട്. 23 പാഠ്യപദ്ധതികളിലായി 172247 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. വർദ്ധിച്ച ആവശ്യം പരിഗണിച്ച് 2360 അധിക സ്ലോട്ടുകൾ കൂടി ഇൻഡിപെൻഡന്റ് സ്‌കൂളുകൾക്ക് അനുവദിച്ചിട്ടുണ്ട്. ഒരു ബില്യൻ റിയാൽ ചെലവിട്ട് പന്ത്രണ്ടോളം കെട്ടിടങ്ങളും നിർമ്മിച്ചിട്ടുണ്ട്. പതിനഞ്ച് ഇൻഡിപെന്റന്റ് സ്‌കൂളുകളിലായി ആറ് കിന്റർഗാർട്ടനുകളും ആരംഭിച്ചിട്ടുണ്ട്. പതിന
ദോഹ: സമ്മർ ഹോളിഡേ കഴിഞ്ഞതോടെ ഞായറാഴ്ച പുതിയ അധ്യയന വർഷത്തിന് തുടക്കമാകും. മൂന്നു ലക്ഷത്തോളം കുട്ടികൾ സ്‌കൂളിലേക്ക് പോകാൻ തുടങ്ങുന്നതോടെ ഗതാഗതക്കുരുക്കും ഇനി പതിവു കാഴ്ചയാകും. അതിരാവിലേയും ഉച്ചകഴിഞ്ഞും നഗരത്തിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് നേരിടാൻ ആഴ്ചകളായി പരിശ്രമങ്ങൾ നടത്തിവരികയാണ്.
സ്‌കൂൾ ബസുകളുടെ ഫലപ്രദമായ സേവനത്തിനായി ആഴ്ചകളായി നിരവധി തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. പരിശീലനവും ഇതിനായി നൽകിക്കഴിഞ്ഞു. 191 പബ്ലിക് ഇൻഡിപെൻഡന്റ് സ്‌കൂളുകളിലായി 12940 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 100319വിദ്യാർത്ഥികൾക്കുള്ള സീറ്റുണ്ട്. 160 സ്വകാര്യ സ്‌കൂളുകളും 85 കിന്റർഗാർട്ടനുകളുമുണ്ട്. 23 പാഠ്യപദ്ധതികളിലായി 172247 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. വർദ്ധിച്ച ആവശ്യം പരിഗണിച്ച് 2360 അധിക സ്ലോട്ടുകൾ കൂടി ഇൻഡിപെൻഡന്റ് സ്‌കൂളുകൾക്ക് അനുവദിച്ചിട്ടുണ്ട്. ഒരു ബില്യൻ റിയാൽ ചെലവിട്ട് പന്ത്രണ്ടോളം കെട്ടിടങ്ങളും നിർമ്മിച്ചിട്ടുണ്ട്.
പതിനഞ്ച് ഇൻഡിപെന്റന്റ് സ്‌കൂളുകളിലായി ആറ് കിന്റർഗാർട്ടനുകളും ആരംഭിച്ചിട്ടുണ്ട്. പതിനഞ്ച് പുതിയ സ്വകാര്യ സ്‌കൂളുകൾക്കും അനുമതി നൽകിയിട്ടുണ്ട്. കുട്ടികളുടെ മികച്ച പ്രകടനത്തിനായി പല നയങ്ങളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണങ്ങളും ഇവിടെയുള്ള കാഫ്റ്റീരിയകളിൽ ഒരുക്കിയിട്ടുണ്ട്.