- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഈ വർഷം സ്കൂളുകൾ തുറക്കില്ലെന്ന് മിസോറാം സർക്കാർ; ഓൺലൈൻ ക്ലാസുകളുമായി മുന്നോട്ടു പോകുമെന്നും വിദ്യാഭ്യാസമന്ത്രി
ഐസ്വാൾ: സംസ്ഥാനത്തെ സ്കൂളുകൾ ഈ വർഷം തുറക്കില്ലെന്ന് മിസോറാം സർക്കാർ. കോവിഡ് വ്യാപനം തടയാനാണ് സ്കൂളുകൾ തുറക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മാർച്ചിൽ ലോക്ക്ഡൗൺ തുടങ്ങിയതുമുതൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഒക്ടോബർ 16ന് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് പഠനം പുനരാരംഭിച്ചെങ്കിലും കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നതോടെ വീണ്ടും നിർത്തിവയ്ക്കുകയായിരുന്നു.
ശീതകാലത്ത് കോവിഡ് വ്യാപനം ഉയരാൻ സാധ്യത കൽപിക്കുന്നതിനാൽ നേഴ്സറി മുതൽ പന്ത്രണ്ട് വരെയുള്ല ക്ലാസുകൾ തുടങ്ങുന്നത് നീട്ടിവയ്ക്കുകയാണെന്ന് മിസോറാം വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ജനുവരി 15ഓടെ സ്കൂളുകൾ തുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതുവരെ ഓൺലൈൻ ക്ലാസുകളുമായി മുന്നോട്ടുപോകാനാണ് തീരുമാനം
മറുനാടന് ഡെസ്ക്