- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാക്കിൽ വിസ്മയം തീർക്കാൻ ഇനി ജൂണിയർ ഷൂമാക്കറും: ഫോർമുല നാല് വിഭാഗത്തിൽ തുടക്കം കുറിച്ച് മിക്ക് ഷൂമാക്കർ
മ്യൂണിക്ക്: ഫോർമുല വൺ ഇതിഹാസ താരം മൈക്കിൾ ഷൂമാക്കറുടെ മകനും കാറോട്ട മത്സര രംഗത്തേക്ക്. ഫോർമുല മത്സരങ്ങളുടെ ആദ്യപടിയായ ഫോർമുല നാല് വിഭാഗത്തിൽ ഈയാഴ്ച അവസാനം മത്സരിച്ചുകൊണ്ടാണ് പതിനാറുകാരനായ മിക്ക് ഷൂമാക്കർ ട്രാക്കിൽ വിസ്മയം ഒരുക്കാൻ ഒരുങ്ങുന്നത്. ഡച്ച് കമ്പനിയായ വാൻ ആമേർസ്ഫൂർട്ട് റേസിംഗുമായാണ് ഇതുസംബന്ധിച്ച കരാറിൽ മിക്ക് ധാരണ
മ്യൂണിക്ക്: ഫോർമുല വൺ ഇതിഹാസ താരം മൈക്കിൾ ഷൂമാക്കറുടെ മകനും കാറോട്ട മത്സര രംഗത്തേക്ക്. ഫോർമുല മത്സരങ്ങളുടെ ആദ്യപടിയായ ഫോർമുല നാല് വിഭാഗത്തിൽ ഈയാഴ്ച അവസാനം മത്സരിച്ചുകൊണ്ടാണ് പതിനാറുകാരനായ മിക്ക് ഷൂമാക്കർ ട്രാക്കിൽ വിസ്മയം ഒരുക്കാൻ ഒരുങ്ങുന്നത്.
ഡച്ച് കമ്പനിയായ വാൻ ആമേർസ്ഫൂർട്ട് റേസിംഗുമായാണ് ഇതുസംബന്ധിച്ച കരാറിൽ മിക്ക് ധാരണയായിരിക്കുന്നത്. ഇയാഴ്ച തന്നെ രണ്ട് പ്രധാന മത്സരങ്ങളാണ് അരങ്ങേറുന്നത്. കഴിഞ്ഞ സീസണിൽ ജർമൻ കാർട്ട് റേസിൽ മിക്ക് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
മിക്കിന്റെ കഴിവിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും ടെസ്റ്റ് െ്രെഡവിങ്ങിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചതെന്നും ടീം മാനേജർ അറിയിച്ചു.
ഫോർമുല വൺ കാറോട്ട ചരിത്രത്തിൽ 7 തവണ ചാമ്പ്യനായി ചരിത്രത്തിൽ ഇടംപിടിച്ചയാളാണ് മിക്കിന്റെ പിതാവ് മൈക്കിൾ ഷൂമാക്കർ. 2013 ഡിസംബർ 29 ന് മകനൊപ്പം ഫ്രഞ്ച് ആൽപ്‌സ് പർവതനിരകളിൽ സ്‌കീയിങ് നടത്തവെ ഉണ്ടായ അപകടത്തെ തുടർന്ന് ഷൂമാക്കർ ഇപ്പോൾ കോമയിലാണ്.
അപകടത്തിൽ തലയ്ക്ക് ഗുരുതമായി പരിക്കേറ്റ ഷൂമാക്കർ ഏറെക്കാലം ആശുപത്രിയിലായിരുന്നു. തുടർന്ന് വീട്ടിൽ പ്രത്യേകം സജ്ജീകരിച്ച മുറിയിലേക്ക് മാറുകയായിരുന്നു. ഷൂമാക്കറുടെ ജീവിതത്തിലേക്കുള്ള മടങ്ങിവരിന് അത്ഭുതങ്ങൾ സംഭവിക്കണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. അടുത്തിടെ ഷൂമാക്കർ ശബ്ദങ്ങൾ കേട്ട് പ്രതികരിക്കുന്നുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.