- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ ഇംഗ്ലീഷ് ഒളിമ്പ്യാഡിൽ തിരുവനന്തപുരത്തെ വിദ്യാർത്ഥികൾക്ക് മികച്ച വിജയം
തിരുവനന്തപുരം: സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഇന്റർനാഷണൽ ഇംഗ്ലീഷ് ഒളിമ്പ്യാഡിൽ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് വിദ്യാർത്ഥികൾ അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കി. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ അഭിറാം.വി ഒന്നാം റാങ്ക് നേടി. സെൻട്രൽ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ലക്ഷ്മി.പി മൂന്നാം റാങ്ക് കരസ്ഥമാക്കി. ഒന്നാം റാങ്കിന്റെ അവകാശി സ്വർണ്ണ മെഡലും, മൂന്നാം റാങ്കിന്റെ ഉടമ വെങ്കല മെഡലും നേടി. ഇന്ത്യയിലെ 1400 നഗരങ്ങളിലെ 34,000 വിദ്യാലയങ്ങളിൽ നിന്ന് 45,00,000 മത്സരാർത്ഥികൾ പങ്കെടുത്തിരുന്നു. 2015-16-ൽ നടന്ന മത്സരത്തിൽ 22 രാജ്യങ്ങളിലെ വിദ്യാർത്ഥികൾ മത്സരാർത്ഥികളായിരുന്നു. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളിൽ നിന്ന് ആദ്യ മൂന്ന് അന്താരാഷ്ട്ര റാങ്കുകൾ കരസ്ഥമാക്കിയവർക്ക് ഡൽഹിയിൽ നടന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി. 47 പേർ അന്താരാഷ്ട്ര അവാർഡുകൾ നേടി - ഒരോ വിജയിക്കും 50,000 രൂപയും, സ്വർണ്ണ മെഡലും, മെറിറ്റ് സർട്ടിഫിക്കറ്റും
തിരുവനന്തപുരം: സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഇന്റർനാഷണൽ ഇംഗ്ലീഷ് ഒളിമ്പ്യാഡിൽ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് വിദ്യാർത്ഥികൾ അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കി. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ അഭിറാം.വി ഒന്നാം റാങ്ക് നേടി. സെൻട്രൽ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ലക്ഷ്മി.പി മൂന്നാം റാങ്ക് കരസ്ഥമാക്കി. ഒന്നാം റാങ്കിന്റെ അവകാശി സ്വർണ്ണ മെഡലും, മൂന്നാം റാങ്കിന്റെ ഉടമ വെങ്കല മെഡലും നേടി. ഇന്ത്യയിലെ 1400 നഗരങ്ങളിലെ 34,000 വിദ്യാലയങ്ങളിൽ നിന്ന് 45,00,000 മത്സരാർത്ഥികൾ പങ്കെടുത്തിരുന്നു. 2015-16-ൽ നടന്ന മത്സരത്തിൽ 22 രാജ്യങ്ങളിലെ വിദ്യാർത്ഥികൾ മത്സരാർത്ഥികളായിരുന്നു.
ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളിൽ നിന്ന് ആദ്യ മൂന്ന് അന്താരാഷ്ട്ര റാങ്കുകൾ കരസ്ഥമാക്കിയവർക്ക് ഡൽഹിയിൽ നടന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി. 47 പേർ അന്താരാഷ്ട്ര അവാർഡുകൾ നേടി - ഒരോ വിജയിക്കും 50,000 രൂപയും, സ്വർണ്ണ മെഡലും, മെറിറ്റ് സർട്ടിഫിക്കറ്റും സമ്മാനിച്ചു. 47 പേർ രണ്ടാം അന്താരാഷ്ട്ര അവാർഡുകൾ നേടി - ഒരോ വിജയിക്കും 25,000 രൂപയും വെള്ളി മെഡലും മെറിറ്റ് സർട്ടിഫിക്കറ്റും ലഭിച്ചു.
മൂന്നാം അന്താരാഷ്ട്ര അവാർഡുകൾ 47 പേർ നേടി. ഒരോ വിജയിക്കും 10,000 രൂപയും, വെങ്കല മെഡലും, മെറിറ്റ് സർട്ടിഫിക്കറ്റും, 1000 രൂപ വിലയുള്ള സമ്മാനങ്ങളും നൽകി.
അന്താരാഷ്ട്ര തലത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളുടെ അദ്ധ്യാപകരിൽ നിന്ന് ഏറ്റവും മികച്ച 10 പ്രിൻസിപ്പൽമാർക്കും, 40 അദ്ധ്യാപകർക്കും ക്യാഷ് അവാർഡുകളും, മെമെന്റോകളും, സമ്മാനപത്രങ്ങളും നൽകി ആദരിച്ചു.
ഡൽഹിയിലെ ചിന്മയ മിഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗവും, സുപ്രീംകോടതി മുൻ ജഡ്ജിയുമായ പ്രൊഫ. ജസ്റ്റിസ് സിറിക് ജോസഫ് ഉദ്ഘാടനം ചെയ്തു. എൻ.ഐ.ടി മണിപ്പൂർ മുൻചെയർമാനും ഐ.എസ്.ആർ.ഒ പ്രൊഫസറുമായ പത്മശ്രീ പ്രൊഫ: വൈ.എസ് രാജനും, ഇന്ത്യ ബ്രിട്ടീഷ് കൗൺസിൽ എക്‌സാമിനേഷൻസ് ആന്റ ഇംഗീഷ് സർവ്വീസസ്സിന്റെ എക്‌സാമിനേഷൻസ് ഡയറക്ടറായ മൈക്കിൾ കിംഗും ചടങ്ങിലെ വിശിഷ്ടാതിഥികളായിരുന്നു.
ഒളിമ്പ്യാഡ് പരീക്ഷകളുടെ ഏറ്റവും വലിയ സംഘാടകരായ എസ്.ഒ.എഫ് കഴിഞ്ഞ 20 വർഷങ്ങളായി മത്സരങ്ങൾ വിജയകരമായി നടത്തി വരുന്നുണ്ട്. വിജയികൾക്കും, പരീക്ഷയിൽ പങ്കെടുത്തവർക്കുമുള്ള അവാർഡുകൾക്കും, സ്‌കോളർഷിപ്പുകൾക്കും, സമ്മാനങ്ങൾക്കുമായി ഏകദേശം 10 കോടി രൂപയാണ് എസ്.ഒ.എഫ് ഓരോ വർഷവും ചെലവാക്കുന്നത്.
അന്താരാഷ്ട്ര തലത്തിലെ വിജയികൾക്ക് പുറമെ 6000 സ്‌കൂളുകളിലെ 79,000 സംസ്ഥാനതല വിജയികൾക്കും പുരസ്‌കാരങ്ങൾ നൽകുന്നുണ്ടെന്ന് എസ്.ഒ.എഫിന്റെ സ്ഥാപകനും, എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ മഹാബീർ സിങ് അറിയിച്ചു. ഓരോ വിദ്യാലയങ്ങളിലെയും മികച്ച നേട്ടം കരസ്ഥമാക്കുന്ന 6,00,000 വിദ്യാർത്ഥികൾക്ക് 'മെഡൽസ് ഓഫ് എക്‌സലൻസും'നൽകുന്നുണ്ട്.
'ഗേൾ ചൈൽഡ് സ്‌കോളർഷിപ്പ് സ്‌കീം' (ജിസിഎസ്എസ്) പ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 300 സമർത്ഥരായ വിദ്യാർത്ഥിനികൾക്ക് വാർഷിക സ്‌കോളർഷിപ്പുകൾ നൽകുന്നുണ്ടെന്ന് മഹാബീർ സിങ് പറഞ്ഞു. കൂടാതെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള 120 വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകുന്നുണ്ട്.
'ദ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരുമായി' സഹകരിച്ച് നടത്തുന്ന കംമ്പ്യൂട്ടിങ്ങ് പ്രോഗ്രാമിൽ പങ്കെടുക്കുവാനായി മിടുക്കരായ വിദ്യാർത്ഥികളെ എസ്.ഒ.എഫ് സിംഗപ്പൂരിലേക്ക് അയക്കാറുണ്ട്. അദ്ധ്യാപകരുടെ അദ്ധ്യാപനം മികവുറ്റതാക്കുവാനായി ബ്രിട്ടീഷ് കൗൺസിൽ വഴി ടീച്ചേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമുകളും എസ്.ഒ.എഫ് സംഘടിപ്പിക്കുന്നു. കൂടാതെ മറ്റ് ട്രെയിനിങ് പ്രോഗ്രാമുകളും എസ്.ഒ.എഫ് നടത്തുന്നുണ്ട്. അക്കാദമിക് തലത്തിൽ മികച്ച പ്രകടനം കാഴച്ച വയ്ക്കുന്ന വിദ്യാർത്ഥികൾക്കായി 'ദ അക്കാദമിക് എക്‌സലൻസ് സ്‌കോളർഷിപ്പ്' എന്ന പേരിൽ സ്‌കോളർഷിപ്പുകളും നൽകുന്നു. എ.ഇ.എസിലൂടെ 22 രാജ്യങ്ങളിലെ 160 വിദ്യാർത്ഥ ികൾക്ക് ട്രോഫികളും, ക്യാഷ് അവാർഡുകളും ലഭിക്കുന്നുണ്ട്.
സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ
അന്താരാഷ്ട്ര തലത്തിലും. സംസ്ഥാന തലത്തിലും, സ്‌കൂൾ തലത്തിലുമുള്ള സമർത്ഥരായ വിദ്യാർത്ഥികളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് എസ്.ഒ.എഫിന്റെ ലക്ഷ്യം. സ്‌കൂൾ തലത്തിലെ പരീക്ഷകൾക്ക് പുറമെ മറ്റ് മത്സരങ്ങളിലും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും, അവരുടെ മത്സരബുദ്ധി വളർത്തി അവരെ തയ്യാറാക്കുകയുമാണ് എസ്.ഒ.എഫിന്റെ ഉദ്ദേശം.