- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധരിച്ചിട്ടില്ലെന്ന് തോന്നുന്ന സുരക്ഷിത കോണ്ടം കണ്ടെത്തി; ലൈംഗിക രോഗ പ്രതിരോധ രംഗത്തെ വിപ്ലവമെന്നു ശാസ്ത്രജ്ഞർ
ഗർഭനിരോധനത്തിനും ലൈംഗികജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഉപയോഗപ്പെടുത്തു കോണ്ടം കുറെ കാലമായി സെക്‌സിൽ ഒരു കല്ലുകടിയാണ്. സുരക്ഷിതമാണെങ്കിലും ഒരു രസംകൊല്ലിയായാണ് കോണ്ടം സാധാരണ വിലയിരുത്തപ്പെടാറ്. വിവിധ കമ്പനികൾ പല വാഗ്ധാനങ്ങളും നൽകി പലതരം കോണ്ടം വിപണിയിലിറക്കുന്നുണ്ടെങ്കിലും ലാറ്റക്‌സ് നിർമ്മിത കോണ്ടം സ്പർശന സുഖത്തെ കൊല
ഗർഭനിരോധനത്തിനും ലൈംഗികജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഉപയോഗപ്പെടുത്തു കോണ്ടം കുറെ കാലമായി സെക്‌സിൽ ഒരു കല്ലുകടിയാണ്. സുരക്ഷിതമാണെങ്കിലും ഒരു രസംകൊല്ലിയായാണ് കോണ്ടം സാധാരണ വിലയിരുത്തപ്പെടാറ്. വിവിധ കമ്പനികൾ പല വാഗ്ധാനങ്ങളും നൽകി പലതരം കോണ്ടം വിപണിയിലിറക്കുന്നുണ്ടെങ്കിലും ലാറ്റക്‌സ് നിർമ്മിത കോണ്ടം സ്പർശന സുഖത്തെ കൊല്ലുന്ന ഒന്നു തന്നെയാണ്. ലാറ്റക്‌സിനു പകരം പുതിയൊരു വസ്തു കൊണ്ട് നിർമ്മിച്ച കോണ്ടം ഒരു സംഘം ഓസ്‌ട്രേലിയൻ ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. ലൈംഗിക രോഗ പ്രതിരോധ രംഗത്തെ വിപ്ലവകരമായ ഗവേഷണ ഫലമായാണ് പുതിയ കണ്ടെത്തൽ വിലയിരുത്തപ്പെടുന്നത്. ഹൈഡ്രോജെൽ കൊണ്ട് നിർമ്മിച്ച ഈ കോണ്ടം ഉറപ്പുള്ളതും മൃദുലവും യഥാർത്ഥ സ്പർശനം സുഖം നൽകുന്നതുമാണ്.
യൂണിവേഴ്‌സിറ്റി ഓഫ് വോലോംഗോങിലെ ഗവേഷകർ നിർമ്മിച്ച ഹൈജ്രോജെൽ കോണ്ടം താനെ ലൂബ്രിക്കേഷൻ നൽകുന്നതും ഗർഭധാരണ ശേഷി വർധിപ്പിക്കുന്നതുമാണ്. മാത്രവുമല്ല മരുന്ന് പ്രയോഗങ്ങൾക്കും വൈദ്യുതി ചാലകമായും ഇതുപയോഗിക്കാമെന്നും സയൻസ് അലർട്ട് റിപ്പോർട്ട് ചെയ്യുന്നു. ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞൻ റോബർട്ട് ഗോർകിന്റെ നേതൃത്വത്തിലുള്ള സംഘം 2013ലാണ് ഇതിനായുള്ള ഗവേഷണം ആരംഭിച്ചത്. ഇതിനായി ഒരു ലക്ഷം യുഎസ് ഡോളറിന്റെ ധനസഹായവും ഇവർക്കു ലഭിച്ചിരുന്നു. ലാറ്റക്‌സിനു പകരം വയ്ക്കാവുന്ന പുതിയൊരു വസ്തു കണ്ടെത്തുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. റബറിന്റെ ഗുണവും എന്നാൽ കൂടുതൽ ആസ്വാദ്യകരമായ സ്പർശന സുഖവും അനുഭവവും നൽകുന്ന ഒരു വസ്തുവിനു വേണ്ടിയുള്ള തെരച്ചിലിൽ എത്തിച്ചേർന്നത് ഹൈഡ്രോജെലിൽ ആണ്.
മികച്ച ഒരു കോണ്ടം നിർമ്മിക്കാൻ ഈ വസ്തു അനുയോജ്യമാണോ എന്നതു സംബന്ധിച്ച് ആദ്യം ഉറപ്പുകളുമൊന്നുമുണ്ടായിരുന്നില്ല. സൂക്ഷ്മ ജീവാണുക്കൾ കൈമാറ്റം ചെയ്യപ്പെടുന്നത് തടയാൻ ഹൈജ്രോജെൽ കോണ്ടത്തിന് മതിയായ ശേഷിയുണ്ടെന്നാണ് കണ്ടെത്തിയെന്നും അദ്ദേഹം പറയുന്നു. ഐ ഇംപ്ലാന്റ്, ധമനികൽ എന്നിവ കൃത്രിമമായി നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രോജെൽ മെഡിക്കൽ രംഗത്ത് ഈയിടെ മാത്രമാണ് സജീവമായത്. ഇതു കൊണ്ട് നിർമ്മിച്ചാൽ ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്നതു സംബന്ധിച്ചുള്ള ഗവേഷണങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. ലാറ്റക്‌സിനെക്കാൾ മികച്ച അനുഭവം നൽകുന്ന ഒന്നിനു വേണ്ടിയാണ് അന്വേഷണമെന്നും ഗോർകിൻ പറഞ്ഞു.