- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി പുതിയ ചെവി തുന്നിപ്പിടിപ്പിക്കാൻ പല ശസ്ത്രക്രിയകൾ വേണ്ട; വർഷങ്ങൾ കാത്തിരിക്കുകയും വേണ്ട; എലികളിൽ ചെവി വളർത്തിയെടുത്ത് ശാസ്ത്ര ലോകം
അപകടങ്ങളിലും മൃഗങ്ങളുടെ ആക്രമണങ്ങളിലും പെട്ട് ചെവി നഷ്ടപ്പെടുന്നത് ഏറെ സാധാരണമാണ്. എന്നാൽ നഷ്ടപ്പെട്ട ചെവി തുന്നിപ്പിടിപ്പിക്കാൻ പലപ്പോഴും സാധിക്കാതെയും വരാറുണ്ട്. സാധ്യമായാൽ തന്നെ നിരവധി ശസ്ത്രക്രിയകൾ ചെയ്താണ് അവ നടത്തുന്നത്. എന്നാൽ അഞ്ചു വർഷത്തിനുള്ളിൽ പുതിയ ചെവി വളർത്തിയെടുക്കുന്ന വിദ്യ ശാസ്ത്രജ്ഞർ വികസിപ്പിച്ചതോടെ ഇന
അപകടങ്ങളിലും മൃഗങ്ങളുടെ ആക്രമണങ്ങളിലും പെട്ട് ചെവി നഷ്ടപ്പെടുന്നത് ഏറെ സാധാരണമാണ്. എന്നാൽ നഷ്ടപ്പെട്ട ചെവി തുന്നിപ്പിടിപ്പിക്കാൻ പലപ്പോഴും സാധിക്കാതെയും വരാറുണ്ട്. സാധ്യമായാൽ തന്നെ നിരവധി ശസ്ത്രക്രിയകൾ ചെയ്താണ് അവ നടത്തുന്നത്. എന്നാൽ അഞ്ചു വർഷത്തിനുള്ളിൽ പുതിയ ചെവി വളർത്തിയെടുക്കുന്ന വിദ്യ ശാസ്ത്രജ്ഞർ വികസിപ്പിച്ചതോടെ ഇനി ചെവിയെക്കുറിച്ചുള്ള ആകുലതകൾക്കു വിട നൽകാം.
ജാപ്പനീസ് ശാസ്ത്രജ്ഞരാണ് പ്രതീക്ഷയ്ക്ക് വക നൽകുന്ന ഈ കണ്ടെത്തൽ നടത്തിയത്. മനുഷ്യരുടെ ചെവി അഞ്ച് വർഷത്തിനുള്ളിൽ വളർത്തിയെടുക്കാമെന്നാണ് പുതിയ പഠനം തെളിയിച്ചിരിക്കുന്നത്. ശാസ്ത്രജ്ഞർ ഒരു എലിയിൽ നടത്തിയ പരീക്ഷണമാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്. ജപ്പാനിലെ ടോക്കിയ ക്യോട്ടോ യൂണിവേഴ്‌സിറ്റി നടത്തിയ പരീക്ഷണത്തിലൂടെയാണ് ജന്മാനാ ചെവിക്ക് തകരാർ സംഭവിച്ച കുട്ടികൾക്കും മറ്റേതെങ്കിലും വിധ അപകടത്തിലൂടെ ചെവി നഷ്ടമായവർക്കും ചെവി വളർത്തിയെടുക്കാമെന്ന് കണ്ടെത്തിയത്.
നിലവിൽ വാരിയെല്ലിൽ നിന്നു തരുണാസ്ഥികൾ എടുത്തായിരുന്നു ചെവി രൂപപ്പെടുത്തിയിരുന്നത്. എന്നാൽ ഇതിന് പല വിധ ഓപ്പറേഷനുകൾ വേണ്ടിവരുന്നുണ്ട്. കൂടാതെ ഇത് കൂടുതൽ വേദനയുള്ളതും വാരിയെല്ലിൽ ഉണ്ടാകുന്ന മുറിവ് പിന്നീട് ഉണങ്ങുന്നില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ പുതിയതായി നടത്തിയ പരീക്ഷണത്തിൽ സ്‌റ്റെം സെൽ അടിസ്ഥാന കോശമായി എടുത്താണ് ചെവി വളർത്തിയെടുത്തത്.
മനുഷ്യശരീരത്തിലെ ചെറിയൊരു കോശം മാത്രമാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. ഈ സ്‌റ്റെം സെല്ലിനെ തരുണാസ്ഥി കോശങ്ങളായി രൂപപ്പെടുത്തിയ ശേഷം ഇവയെ പിന്നീട് ബോളിന്റെ രൂപത്തിൽ പ്ലാസ്റ്റിക് ബാഗിലാക്കുന്നു. ചെവിയുടെ ആകൃതിയിൽ ഈ പ്ലാസ്റ്റിക് ബാഗ് എലിയുടെ പുറത്ത് വച്ചാണ് പരീക്ഷം നടത്തിയത്. ഈ കോശങ്ങൾ രണ്ട് മാസത്തിനുള്ളിൽ വളർച്ച നേടി രണ്ട് ഇഞ്ച് വലിപ്പുമുള്ള ചെവിയായി രൂപാന്തരപ്പെടുകയും ചെയ്തു.
ഈ പരീക്ഷണത്തിലൂടെ ലോകത്തിലുള്ള നിരവധി പേർക്ക് പ്രയോജനം ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്. ഇതിന് മുമ്പും ലണ്ടനിലെ ഡോക്ടർമാർ നടത്തിയ മറ്റൊരു പരീക്ഷണത്തിൽ മൂക്കുകളുടെ വളർച്ചയും സാധ്യമാകുമെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല ഇത്തരം പരീക്ഷണങ്ങളിലൂടെ മനുഷ്യന്റെ മുഖം തന്നെ വളർത്തിയെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.