- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
80 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ രാജ്യമായിരുന്നോ? ഗോന്ദ്വാന തെന്നി മാറി ഇന്ത്യ ഉണ്ടായ ചരിത്രസംഭവം ഇങ്ങനെ
ഇന്ത്യ രൂപം പ്രാപിച്ചതിന്റെ ചരിത്ര സത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. 80 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ രാജ്യമായിരുന്നു എന്ന തരത്തിലുള്ള കണ്ടെത്തലുകളാണ് ഇപ്പോൾ വെളിച്ചത്തുവന്നിരിക്കുന്നത്. 140 ദശലക്ഷം മുമ്പ് ലോകത്തെ ഏറ്റവും വലിയ ഭൂഖണ്ഡമായിരുന്ന ഗോന്ദ്വാനയുടെ ഭാഗമായിരുന്നു ഇന്
ഇന്ത്യ രൂപം പ്രാപിച്ചതിന്റെ ചരിത്ര സത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. 80 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ രാജ്യമായിരുന്നു എന്ന തരത്തിലുള്ള കണ്ടെത്തലുകളാണ് ഇപ്പോൾ വെളിച്ചത്തുവന്നിരിക്കുന്നത്. 140 ദശലക്ഷം മുമ്പ് ലോകത്തെ ഏറ്റവും വലിയ ഭൂഖണ്ഡമായിരുന്ന ഗോന്ദ്വാനയുടെ ഭാഗമായിരുന്നു ഇന്ത്യയെന്നും ഈ ഭൂഖണ്ഡത്തിൽ പകുതിയോളം ഭാഗം ഇന്ത്യയായിരുന്നുവെന്നുമാണ് ഇപ്പോൾ ശാസ്ത്രജ്ഞർ പറയുന്നത്.
എന്നാൽ ഗോന്ദ്വാനയുടെ തെക്കൻ ഭാഗത്തായിരുന്ന ഇന്ത്യ 120 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ഈ ഭൂഖണ്ഡത്തിൽ നിന്നും തെന്നിമാറാൻ തുടങ്ങിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഓരോ വർഷവും അഞ്ചു സെന്റീമീറ്റർ വീതം വടക്കോട്ട് ഇന്ത്യ തെന്നിമാറുകയായിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാൽ തുടക്കത്തിൽ അഞ്ചു സെന്റീമീറ്റർ വീതം തെന്നിമാറാൻ തുടങ്ങിയെങ്കിലും 80 ദശലക്ഷം മുമ്പ് വർഷത്തിൽ 15 സെന്റീമീറ്റർ എന്ന തോതിൽ തെന്നിമാറലിന്റെ വേഗത വർധിക്കുകയായിരുന്നു. ആധുനിക യുഗത്തിൽ ശാസ്ത്രജ്ഞർ രേഖപ്പെടുത്തുന്ന തെന്നിമാറലിന്റെ ഇരട്ടിയാണിതെന്നാണ് വ്യക്തമാകുന്നത്.
അവസാനം യുറേഷ്യയുമായി 50 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് കൂട്ടിയിടി ഉണ്ടായപ്പോഴാണ് ഇത്തരത്തിൽ ഇന്ത്യയുടെ തെന്നിമാറൽ അവസാനിച്ചതെന്നും കൂട്ടിയിടിയുടെ ഭാഗമായി ഹിമലയ പർവതം രൂപപ്പെട്ടുവെന്നുമാണ് ശാസ്ത്രഭാഷ്യം. ഇന്ത്യ വടക്കോട്ട് വേഗത്തിൽ തെന്നിമാറിയതിന്റെ പിന്നിലുള്ള ശാസ്ത്രസത്യത്തെക്കുറിച്ച് വർഷങ്ങളായി പഠനം നടന്നുവരികയായിരുന്നു. ഹിമാലയൻ മേഖലകളിൽ കണ്ടെത്തിയ അവശിഷ്ടങ്ങളിൽ നിന്നാണ് ശാസ്ത്രജ്ഞർക്ക് ഇതു സംബന്ധിച്ച പൂർണ വിവരങ്ങൾ വെളിവായത്. വർഷങ്ങൾ നീണ്ട പഠനഫലം അവസാനം നേച്ചർ ജിയോ സയൻസ് എന്ന ജേർണലിലാണ് മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേയും യൂണിവേഴ്‌സിറ്റി ഓഫ് സതേൺ കാലിഫോർണിയയിലേയും ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ചത്.
ഗവേഷണത്തിന്റെ ഭാഗമായി 2013-ൽ 30 ശാസ്ത്രവിദ്യാർത്ഥികളുമായി ഈ ശാസ്ത്രജ്ഞർ ഹിമാലയത്തിൽ ട്രെക്കിങ് നടത്തിയിരുന്നു. ഇവിടെ നിന്നും ശേഖരിച്ച കല്ലുകളിൽ നിന്നും മറ്റും ഇതിന്റെ ഉത്ഭവസ്ഥാനം കണ്ടെത്തുകയായിരുന്നു. ഗോന്ദ്വാന ഭൂഖണ്ഡത്തിൽ നിന്നും ഇന്ത്യ വിട്ടുപോകാൻ പ്രാപ്തമായ തരത്തിൽ ഭൂമധ്യരേഖയ്ക്കു സമീപം ഒരു അഗ്നിപർവതം രൂപപ്പെട്ടിരുന്നുവെന്നും പറയപ്പെടുന്നു. ഇന്ത്യയുടെ വർഷങ്ങൾ നീണ്ട ഈ തെന്നിമാറൽ മൂലം കാലാവസ്ഥയിലും മറ്റും ഏറെ മാറ്റങ്ങൾ വരുത്തുകയായിരുന്നു.