- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അജ്ഞാതയായി കഴിയുന്നതിന്റെ സന്തോഷം ഞാൻ അനുഭവിക്കുകയാണ് '; സങ്കടങ്ങളെ കഴുകി കളയാൻ കടൽത്തിരയിൽ മുങ്ങി കുളിച്ചു'; ഇപ്പോൾ മനസ്സിൽ സന്തോഷം മാത്രം; അവധിയാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് അഭയ ഹിരൺമയി
കണ്ണൂർ: സമൂഹ മാധ്യമങ്ങളിൽ തന്റെ കലാപ്രകടനം കൊണ്ടും വ്യത്യസ്തമായ ചിത്രങ്ങൾ കൊണ്ടും സജീവമാകുന്ന ഗായികയാണ് അഭയ ഹിരൺമയി.ഇപ്പോഴിതാ അഭയ തന്റെ അവധിയാഘോഷത്തിന്റെ മനോഹരദൃശ്യങ്ങൾ കോർത്തിണക്കിയ സ്പെഷൽ വിഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.കണ്ണൂരിലായിരുന്നു ഗായികയുടെ അവധിയാഘോഷം.ക്രിസ്മസിനോടനുബന്ധിച്ചു നടത്തിയ യാത്രയുടെ മനോഹര കാഴ്ചകളാണ് അഭയ ഹിരൺമയി വിഡിയോയിലൂടെ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടത്.
കണ്ണൂരിൽ ബീച്ച് റിസോർട്ടിലായിരുന്നു അഭയയുടെ താമസം.വായനയും സംഗീതവുമൊക്കെയായി താൻ ഏറെ ആസ്വദിച്ച യാത്രയെക്കുറിച്ച് ഗായിക സമൂഹമാധ്യമങ്ങളിൽ കുറിച്ചത് അജ്ഞാതയായി കഴിയുന്നതിന്റെ സന്തോഷം ഞാൻ അനുഭവിക്കുകയാണെന്നായിരുന്നു.
തന്റെ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ച വീഡിയോയ്ക്ക താഴെ അഭയ കുറിച്ചിരിക്കുന്നത് ഇങ്ങനെ.'എന്റെ ക്രിസ്മസ് അവധിക്കാലം മനോഹരമായി ഞാൻ ആസ്വദിച്ചു.അവിടെ ഞാൻ ഓർമകളെ സൃഷ്ടിച്ചു.ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ വായനയുടെ ലോകം ആസ്വദിച്ചു.ഏറെ നേരം ബാൽക്കണിയിൽ നിന്ന് കടലിനെ വീക്ഷിച്ചു.എന്റെ സങ്കടങ്ങളെ കഴുകി കളയാൻ ഞാൻ കടൽത്തിരയിൽ മുങ്ങി കുളിച്ചു.അജ്ഞാതയായി കഴിയുന്നതിന്റെ സന്തോഷം ഞാൻ അനുഭവിക്കുകയാണ്'.അഭയ പറഞ്ഞു.
അഭയയുടെ അവധിയാഘോഷ വിഡിയോ ഇതനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.നിരവധി പേരാണു പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്. ഗായികയുടെ സമൂമാധ്യമ പോസറ്റുകളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ സ്വീകാര്യത ലഭിക്കുന്നവയാണ്.
മറുനാടന് മലയാളി ബ്യൂറോ