- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർക്കും ഒരു പ്രശ്നവും ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടുള്ള ആളുകളല്ല ഞങ്ങൾ; ബാലചേട്ടൻ തിരിച്ചുവരും; അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നവരാണ് ഞങ്ങളും'; സർജ്ജറിക്ക് മുന്നോടിയായി ബാലയ്ക്ക് ആശംസകളുമായി അഭിരാമി സുരേഷ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് താനൊരു വലിയ സർജ്ജറിക്ക് പോവുകയാണെന്നും എല്ലവരുടെയും പ്രാർത്ഥന ഉണ്ടാവണം എന്നൊക്കെ പറഞ്ഞ് ഭാര്യ എലിസബത്തുമൊത്തുള്ള വീഡിയോ നടൻ ബാല പങ്കുവെച്ചത്.ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.ഇപ്പോഴിത ബാലയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്.ഒരു യുട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അഭിരാമി മനസ്സ് തുറന്ന്.
'ബാല ചേട്ടൻ ആശുപത്രിയിൽ ആണെന്ന് അറിഞ്ഞ സമയത്ത് തന്നെ ഞങ്ങൾ അവിടെ എത്തി. ചേച്ചി അന്ന് പുലർച്ചെ ദുബൈയിൽ നിന്നും വന്നിട്ടെ ഉണ്ടായിരുന്നുള്ളൂ. ചേച്ചിയും പാപ്പുവും ചേട്ടനെ അകത്ത് കയറി കണ്ടു. കുറേ നേരം സംസാരിച്ചു. കൊച്ചിനെയും കൊണ്ട് ആശുപത്രിയിൽ നിൽക്കണ്ട എന്ന് ഡോക്ടർ പറഞ്ഞതുകൊണ്ടാണ് പാപ്പുവിനെ തിരികെ കൊണ്ടുപോയത്. ചേച്ചിയും അമ്മയും ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നു.
ആർക്കും ഒരു പ്രശ്നവും ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടുള്ള ആളുകളല്ല ഞങ്ങൾ. ബാല ചേട്ടൻ പെട്ടെന്ന് സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നവരിൽ ഞങ്ങളും ഉണ്ട്. എലിസബത്ത് ചേച്ചിയോടൊപ്പം ഉള്ള പുതിയ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി. അദ്ദേഹം തിരിച്ചു വരിക തന്നെ ചെയ്യും. പുള്ളി ഇനിയും അഭിനയിക്കണം. അതിനുള്ള ആരോഗ്യം ദൈവം കൊടുക്കട്ടെ', എന്നാണ് അഭിരാമി പറഞ്ഞത്.
കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാലയെ മാർച്ച് ഏഴിനാണ് മുൻ ഭാര്യ അമൃത സുരേഷും മകൾ അവന്തികയും കാണാൻ എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 'ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി .. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .. ചേച്ചി ഹോസ്പിറ്റലിൽ ബാല ചേട്ടനൊപ്പം ഉണ്ട്.. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് .. നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല ..എന്നാണ് അഭിരാമി അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ