- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഫ് റോഡിലെ കരുത്തനുമായി കൂട്ടിയിടിച്ചു; മഹീന്ദ്ര ഥാറിനെ മറിച്ചിട്ട് കുഞ്ഞൻ ടാറ്റാ നാനോ; കാറിൽ ഇടിച്ച ഥാർ മലക്കം മറിഞ്ഞെന്ന് ദൃക്സാക്ഷികൾ; ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റുകളിൽ ടാഗ് ചെയ്ത് ചർച്ചയാക്കി സോഷ്യൽ മീഡിയ
ദുർഗ്: ഓഫ് റോഡുകളുടെ രാജാവായ മഹീന്ദ്ര ഥാറിനെപ്പറ്റി ഇതുവരെ വാഹനപ്രേമികൾക്ക് ഉണ്ടായിരുന്ന ധാരണകൾ തെറ്റിക്കുന്ന ചിത്രങ്ങളും വീഡിയോകളുമായി സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. കുഞ്ഞൻ നാനോയുമായി കൂട്ടിയിടിച്ച് മഹീന്ദ്ര ഥാർ റോഡിൽ മലക്കംമറിഞ്ഞതിന്റെ ചിത്രങ്ങളാണ് ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.
ഛത്തീസ്ഗഡിൽ ഒരു ടാറ്റാ നാനോ കാറും മഹീന്ദ്ര ഥാറും തമ്മിലാണ് കൂട്ടിയിടി നടന്നത്. ഇത്തിരി കുഞ്ഞനായ നാനോയിൽ ഇടിച്ച് മഹീന്ദ്ര എസ്യുവിയും വമ്പനുമായ ഥാറാണ് മലക്കം മറിഞ്ഞതെന്ന് മാത്രം! വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെ പത്മനാപൂർ മിനി സ്റ്റേഡിയത്തിന് സമീപമാണ് അപകടമുണ്ടായത്. ഭാഗ്യം കൊണ്ട് യാത്ര ചെയ്തിരുന്നവർക്ക് അപകടം ഒന്നും സംഭവിച്ചില്ല.
വെള്ളിയാഴ്ചയുണ്ടായ അപകടത്തിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായി മാറിയിരിക്കുന്നത്. നാനോയുടെ മുൻഭാഗം ഥാറിന്റെ വശത്ത് തട്ടിയാണ് അപകടമുണ്ടായത്. ഇതിന് തൊട്ട് പിന്നാലെ ഥാർ തലകീഴായി മറിയുകയായിരുന്നു. അതേസമയം നാനോയ്ക്ക് ചെറിയ പോറലുകൾ മാത്രമാണ് സംഭവിച്ചത്. ഥാറിലെ സുരക്ഷാ സംവിധാനങ്ങൾ കാരണം യാത്രക്കാർക്ക് പരിക്കൊന്നും സംഭവിച്ചില്ല.
ഥാർ ഡ്രൈവർ അതിവേഗത്തിൽ ഒരു കവല മുറിച്ചുകടക്കുമ്പോൾ നാനോ കാറിൽ ഇടിച്ച് മലക്കം മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. നാനോയിൽ ഇടിച്ച് ഥാർ മറിഞ്ഞതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നതോടെ വലിയ ചർച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയെ വരെ പോസ്റ്റുകളിൽ ടാഗ് ചെയ്തുകൊണ്ടാണ് ആളുകൾ പ്രതികരിക്കുന്നത്.
छत्तीसगढ़ के दुर्ग शहर में एक टाटा नैनो कार और महिंद्रा थार गाड़ी के बीच टक्कर हो गई. इसके बाद का नजारा देखकर लोग हैरान रह गए. Tata Nano के साथ एक्सीडेंट के बाद Mahindra Thar सड़क पर उलटी पड़ी नजर आई. #TataNano #Thar #Accident #ViralVideo #Chhattisgarh pic.twitter.com/evP2LEORBA
- Jagpal Jareda (@jpjaredaa) February 17, 2023
ഥാർ വാങ്ങിക്കാൻ പദ്ധതിയിട്ടിരുന്നു, ഇത് കണ്ടതോടെയാണ് ഇക്കാര്യത്തിൽ പുനരാലോചന നടത്താൻ തീരുമാനിച്ചുവെന്നാണ് ഒരാൾ ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്തുകൊണ്ട് പോസ്റ്റ് ഇട്ടത്. കാറിന്റെ സ്റ്റെബിലിറ്റി സംബന്ധിച്ച് സംശയങ്ങൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. അതേസമയം, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ജനപ്രിയ താർ എസ്യുവിയുടെ പുതിയ വകഭേദങ്ങളും പുതിയ പവർട്രെയിൻ ഓപ്ഷനും അവതരിപ്പിച്ചിരുന്നു.
മോഡൽ ലൈനപ്പിന് പുതിയ 1.5 എൽ ഡീസൽ എഞ്ചിൻ ലഭിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയ മോട്ടോർ, 117 ബിഎച്ച്പി പവറും 300 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. പുതിയ 1.5L ഡീസൽ എഞ്ചിനും നിലവിലുള്ള 2.0L എംസ്റ്റാലിയൻ ടർബോ പെട്രോൾ യൂണിറ്റും ഉള്ള RWD (2WD - ടൂ-വീൽ ഡ്രൈവ്) സിസ്റ്റം 2023 മഹീന്ദ്ര ഥാറിന് ലഭിക്കുന്നു എന്നതാണ് കൂടുതൽ ശ്രദ്ധേയം.
ഇന്ത്യയിലെ ഇടത്തരക്കാർക്കും ഒരു കാർ വേണമെന്ന ചിന്തയിലാണ് ടാറ്റ നാനോ കാർ അവതരിപ്പിച്ചത്. എന്നാൽ പിന്നീട് ഉത്പാദനം അവസാനിപ്പിക്കുകയായിരുന്നു. ഇലക്ട്രിക്കിൽ നാനോ ഒരിക്കൽ കൂടി അവതരിക്കുമെന്ന് റിപ്പോർട്ടുകൾ അടുത്തിടെ ചില മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.
ന്യൂസ് ഡെസ്ക്