- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ ജീവിതത്തെ ഈ അവസ്ഥയിലാക്കിയത് മാധ്യമങ്ങൾ; കുടുംബജീവിതം രണ്ടാമതും തകർത്തത് മാധ്യമങ്ങളുടെ ഇടപെടലെന്നും ബാല; എലിസബത്ത് നല്ല വ്യക്തിയെന്നും സമൂഹമാധ്യമങ്ങളിലെ ലൈവിൽ താരം
തിരുവനന്തപുരം: തന്റെ ജീവിതത്തിൽ പ്രതിസന്ധികൾക്ക് കാരണം മാധ്യമങ്ങളെന്ന് നടൻ ബാല.കുടുംബജീവിതം രണ്ടാമതും തകർന്നുവെന്നും അതിന് കാരണം മാധ്യമങ്ങളാണെന്ന് ബാല ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു.
കുടുംബ ജീവിതത്തിൽ രണ്ട് പ്രാവശ്യം തോറ്റ് പോയി. ഇപ്പോൾ തന്റെ കുറ്റമാണോ എന്ന് സ്വയം സംശയം തോന്നുന്നു. രണ്ടാമതും ഈ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങൾക്ക് നന്ദി. ഒരു കാര്യം പറയാം, എലിസബത്ത് എന്നേക്കാളും നല്ല വ്യക്തിയാണ്. അവർ സ്ത്രീയാണ്, ഡോക്ടറാണ്.കുറച്ച് മനസ്സമാധാനം കൊടുക്കണം.വല്ലാതെ വേദനിപ്പിക്കുന്ന അവസ്ഥയാണ്. എനിക്കും നാവുണ്ട്. എന്നാൽ സംസാരിച്ചാൽ ശരിയാകില്ല- ബാല പറഞ്ഞു.
ബാലയും ഭാര്യ എലിസബത്തും വേർപിരിഞ്ഞെന്ന തരത്തിൽ അഭ്യൂഹങ്ങൾ കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു.തുടർന്നാണ് നടൻ പ്രതികരണവുമായി രംഗത്ത് വന്നത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം.
മറുനാടന് മലയാളി ബ്യൂറോ