- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇളയ ദളപതിയുടെ കടുത്ത ആരാധിക; ശ്രീലങ്കയിൽ നിന്നുള്ള സംഗീതയെ സൂപ്പർതാരം സ്വന്തമാക്കിയത് വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ; നടൻ വിജയിയുടെ വിവാഹമോചന വാർത്ത പ്രചരിച്ചതിന് പിന്നിൽ വിക്കിപീഡിയ പേജിലെ വമ്പൻ എഡിറ്റിങ്
ചെന്നൈ: ഇളയ ദളപതി നടൻ വിജയിയുടെ പുതിയ ചിത്രമായ വാരിസിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. എന്നാൽ സിനിമയേക്കാൾ ഇപ്പോൾ ചർച്ചയാവുന്നത് നടന്റെ സ്വകാര്യജീവിതമാണ്.
താരങ്ങളുടെ വിവാഹങ്ങളും, വിവാഹമോചനങ്ങളുമെല്ലാം വാർത്തകളാകാറുണ്ട്. അത്തരത്തിൽ നടൻ വിജയ് വിവാഹമോചിതനായതായുള്ള റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. നടൻ മലയാളി നടിയുമായി പ്രണയത്തിലായി എന്നതായിരുന്നു ഇതോടൊപ്പം പ്രചരിച്ച മറ്റൊരു വാർത്ത.
ശ്രീലങ്കയിൽ നിന്നുള്ള സംഗീത സ്വർണലിംഗമാണ് വിജയ്യുടെ ഭാര്യ. ഇവർക്ക് രണ്ടു മക്കളുമുണ്ട്. ഏറ്റവും പുതിയ ചിത്രമായ വാരിസിന്റെ ഓഡിയോ ലോഞ്ചിൽ സംഗീത എത്തിയിരുന്നില്ല. താരപത്‌നിയുടെ അഭാവം സോഷ്യൽ മിഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ബന്ധം വേർപിരിയുന്നതായി വാർത്തകൾ പ്രചരിച്ചത്.
കൂടാതെ നടന്റെ വിക്കിപീഡിയ പേജിലും വിവാഹമോചിതനായെന്ന തരത്തിൽ വിവരങ്ങൾ എഡിറ്റ് ചെയ്തിരുന്നു. 1999 ൽ വിവാഹിതനായെന്നും 2022 ൽ ഡിവോഴ്‌സ് ആയെന്നുമാണ് കാണിച്ചത്. വിജയ്യ്ക്കു മൂന്നു മക്കളുണ്ട് എന്നും എഡിറ്റ് ചെയ്തു മാറ്റി. എന്നാൽ വിക്കിപീഡിയ പേജ് ആർക്കു വേണേമെങ്കിലും എഡിറ്റ് ചെയ്യാൻ സാധിക്കും.
2017 മുതൽ നടന്റെ ഒപ്പം നായികാവേഷം ചെയ്യുന്ന മലയാളി നടിയുമായി പ്രണയം എന്നാണ് മറ്റൊരു കുപ്രചരണം. ഇതാണ് ആർക്കും എഡിറ്റ് ചെയ്യാവുന്ന വിക്കിപീഡിയ പേജിൽ കയറിക്കൂടിയത്. വിവാദമായതിനെ തുടർന്ന് പേജ് പഴയപടിയായി
വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുമ്പോൾ സംഭവത്തിൽ പ്രതികരിച്ച് നടന്റെ അടുത്ത വൃത്തങ്ങൾ എത്തിയിട്ടുണ്ട്. പ്രചരിക്കുന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്നും വ്യാജ വാർത്തയുടെ അടിസ്ഥാനം അറിയില്ലെന്നും പിങ്ക് വില്ലയോട് പറഞ്ഞു.
മകൾക്കും മകനുമൊപ്പം സംഗീത ലണ്ടനിൽ ന്യൂഇയർ ആഘോഷിക്കാൻ പോയെന്നും, വിജയ് അവർക്കൊപ്പം ചേരുമെന്നുമായിരുന്നു സ്ഥിരീകരിക്കാത്ത വിശദീകരണം. വാരിസ് ഓഡിയോ ലോഞ്ചിനും പ്രിയ ആറ്റ്ലിയുടെ സീമന്തം ചടങ്ങിനും വിജയ് ഒറ്റയ്ക്കായിരുന്നു വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വാരിസ്'. നടൻ വിജയ് നായകവേഷം ചെയ്യുന്ന 66-ാമത് സിനിമയാണ്
വർഷങ്ങൾ നീണ്ടുനിന്ന പ്രണയത്തിന് ശേഷമാണ് വിജയ് യും സംഗീതയും വിവാഹിതരാവുന്നത്. നടന്റെ കടുത്ത ആരാധികയാണ് സംഗീത. 1999 ഓഗസ്റ്റ് 25നായിരുന്നു വിവാഹം. ജെയ്‌സൺ സഞ്ജയ്, ദിവ്യ സാക്ഷ എന്നിവരാണ് മക്കൾ.
മറുനാടന് മലയാളി ബ്യൂറോ